Kerala

എന്റെ മാഡം കാവ്യ തന്നെ; പള്‍സര്‍ സുനിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍

എന്റെ മാഡം കാവ്യ തന്നെയാണ്, ഇതു നേരത്തെ പറഞ്ഞിരുന്നല്ലോ എന്നാണ് മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് ഉത്തരമായി സുനിപറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ 'മാഡം' കാവ്യാ മാധവന്‍ തന്നെയെന്ന് മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി. 2012ല്‍ നടിയെ ആക്രമിച്ച കേസില്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരണമായാണ് സുനി ഇക്കാര്യം പറഞ്ഞത്. എന്റെ മാഡം കാവ്യ തന്നെയാണ്, ഇതു നേരത്തെ പറഞ്ഞിരുന്നല്ലോ എന്നാണ് മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് ഉത്തരമായി സുനി
പറഞ്ഞത്. ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍.

മാഡം സിനിമാ നടിയാണെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീടു വെളിപ്പെടുത്തുമെന്നും പള്‍സര്‍ സുനി നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. നേരത്തെ കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാഡം കെട്ടുകഥയല്ലെന്ന് സുനി പറഞ്ഞിരുന്നു. മാഡത്തെക്കുറിച്ചുള്ള സൂചനകള്‍ തേടി സിനിമാ രംഗത്തെ പലരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രതികള്‍ കാക്കനാട്ടെ കാവ്യാ മാധവന്റെ സ്ഥാപനത്തില്‍ എത്തിയെന്ന സൂചനകളെത്തുടര്‍ന്ന് കാവ്യയെയും മാതാവ് ശ്യാമളയെയും ചോദ്യം ചെയ്തു. ഇവരുടെ മൊഴികളില്‍ പൊലീസിനു ചില സംശയങ്ങള്‍ ഉണ്ടെങ്കിലും ഗൂഢാലോചനയുമായി ബന്ധമൊന്നുമില്ലെന്നാണ് ഇതുവരെയുള്ള നിഗമനം. ദിലീപും കാവ്യാ മാധവനുമായി അടുത്ത സൗഹൃദമുള്ള റിമി ടോമിയില്‍നിന്നും പൊലീസ് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. റിമിയാണ് മാഡം എന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ദിലീപുമായി ഒരു സാമ്പത്തിക ബന്ധവുമില്ലെന്നു വ്യക്തമാക്കി റിമി തന്നെ രംഗത്തുവരികയും ചെയ്തു.

നിയമസഹായം തേടിയെത്തിയ സുനിയുടെ കൂട്ടാളികള്‍ മാഡത്തിനോടു ചോദിക്കട്ടെ എന്നു പറഞ്ഞതായി അഭിഭാഷകനായ ഫെനി ബാലകൃഷ്ണനാണ് തുടക്കത്തില്‍ ആദ്യവെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ മാഡം ആരാണെന്ന് ആവര്‍ത്തിച്ചു ചോദിച്ചിട്ടും സുനി ഇതുസംബന്ധിച്ച സ്ഥിരീകരണമൊന്നും നല്‍കിയിരുന്നില്ല. 

തന്നെ അറിയില്ലെന്ന് കാവ്യാ മാധവന്‍ പറയുന്നത് വാസ്തവമല്ലെന്ന് പള്‍സര്‍ സുനി നേരത്തെ അവകാശപ്പെട്ടിരുന്നു. കാവ്യയ്ക്ക് താനുമായി നല്ല പരിചയമെന്നും പലപ്പോഴും പണം തന്നിട്ടുണ്ടെന്നുമാണ് രണ്ടാഴ്ച മുമ്പ് കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിക്കു പുറത്ത് സുനി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞത്. 

സുനിയെ പരിചയമില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ കാവ്യാമാധവന്‍ അറിയിച്ചത്. ദിലീപിന്റെ വീട്ടില്‍ വെച്ചു എഡിജിപി ബി സന്ധ്യ നടത്തിയ ചോദ്യം ചെയ്യലിലാണ് പള്‍സര്‍ സുനിയെ അറിയില്ലെന്ന് കാവ്യ മൊഴി നല്‍കിയത്. സുനിയെ ഇതിനു മുമ്പ് കണ്ടിട്ടേയില്ല, അറിയില്ല. എന്നിങ്ങനെയുള്ള മറുപടിയാണ് കാവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ചോദ്യം ചെയ്യലില്‍ നല്‍കിയിരുന്നത്. സുനിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം പരമാവധി ഒഴിഞ്ഞു മാറാനും കാവ്യ ശ്രമിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

സുനിയെ അറിയില്ലെന്ന കാവ്യയുടെ മൊഴി വസ്തുതാവിരുദ്ധമെന്ന ്‌നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. രണ്ടു മാസത്തോളം സുനി കാവ്യയുടെ െ്രെഡവര്‍ ആയി ജോലി ചെയ്‌തെന്ന സൂചനകളെത്തുടര്‍ന്ന് പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയതായും വാര്‍ത്തകളുണ്ടായിരുന്നു. 

കാവ്യയുടെ െ്രെഡവറായി സുനി ലൊക്കേഷനില്‍ എത്തിയതായി പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതു സംബന്ധിച്ചു കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തന്നെ നടിയെ ആക്രമിച്ച കേസില്‍ 'മാഡ'ത്തിനു പങ്കില്ലെന്നും സുനി അവകാശപ്പെട്ടിരുന്നു. 

നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ഏല്‍പ്പിച്ചതായാണ് സുനി മൊഴി നല്‍കിയിരുന്നത്. ഈ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ പൊലീസിനു സാധിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കാവ്യയുടെ മാതാവിനെയും ചോദ്യം ചെയ്തിട്ടുണ്ട്.

ആലുവ പൊലീസ് ക്ലബിലെ ചോദ്യം ചെയ്യലിനെ ഒരു പൊലീസുകാരനെ സ്വാധീനിച്ച് അയാളുടെ മൊബൈലില്‍നിന്ന് സുനി ദിലീപിനെയും കാവ്യയെയും വിളിക്കാന്‍ ശ്രമിച്ചതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT