Kerala

എന്റെ വോട്ട് 'അയ്യന്' എന്ന് പറഞ്ഞിട്ടില്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് എം ജയചന്ദ്രന്‍ 

തന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചാരണമെന്ന് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചാരണമെന്ന് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. എന്റെ വോട്ടും ഇക്കുറി അയ്യന് വേണ്ടി എന്ന കുറിപ്പോടെ തന്റെ ചിത്രം സഹിതം പ്രചരിക്കുന്നത് വ്യാജമാണെന്ന് എം ജയചന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെ അറിയിച്ചു.

'ഈ വ്യാജപ്രചാരണവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഇത്തരത്തിലുളള ഒരു പ്രസ്താവനയും ഞാന്‍ നടത്തിയിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല ഞാന്‍.എന്റെ മതം സംഗീതമാണ്. ഒപ്പം അയ്യപ്പസ്വാമി ഭക്തനാണ്.' - ജയചന്ദ്രന്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT