Kerala

'എപ്പോഴാ പോകുക': വന്നപ്പോഴേ ചോദിച്ചു, ചോദ്യം ചെയ്യലിനിടയില്‍ പുരോഹിത വസ്ത്രങ്ങള്‍ ഊരിമാറ്റി; മൂന്നാംദിവസം ഫ്രാങ്കോ എത്തിയത് അറസ്റ്റ് ഉറപ്പിച്ച്‌

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മൂന്നാംദിവസം ചോദ്യം ചെയ്യലിന് ഹാജരായത് പിടിമുറുകും എന്ന് ഉറപ്പാക്കി തന്നെയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മൂന്നാംദിവസം ചോദ്യം ചെയ്യലിന് ഹാജരായത് പിടിമുറുകും എന്ന് ഉറപ്പാക്കി തന്നെയായിരുന്നു.''നമ്മള്‍ എപ്പോഴാ പോകുക'' 10.30നു ചോദ്യംചെയ്യല്‍ മുറിയില്‍ എത്തിയപ്പോള്‍ ഫ്രാങ്കോ അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിച്ചതിങ്ങനെ. വ്യാഴാഴ്ച മടങ്ങുമ്പോള്‍ തന്നെ അറസ്റ്റ് സംബന്ധിച്ചു സൂചന ലഭിച്ചതനുസരിച്ചു ബന്ധുക്കളോടും ജലന്ധറിലെ അഭിഭാഷകരോടും വിവരം പറഞ്ഞു. ഇന്നലെ ചോദ്യംചെയ്യല്‍ പുരോഗമിക്കവേ അദ്ദേഹം പുരോഹിത വസ്ത്രങ്ങള്‍ മാറ്റി ജുബ്ബയും പാന്റ്‌സും ധരിച്ചു. മാലയും മോതിരവും ഊരിമാറ്റി. 

ഉച്ചയോടെതന്നെ അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിഞ്ഞുവെങ്കിലും പൊലീസ് അറസ്റ്റ് സ്ഥിരീകരിച്ചത് രാത്രി എട്ടുമണിയോടെയായിരുന്നു. കുറ്റം നടത്തിയതിന് തെളിവുണ്ടെന്നും പീഡനക്കുറ്റം ചുമത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. വൈദ്യപരിശോധനയ്ക്കായി തൃപ്പൂണിത്തുറയിലേക്ക് കൊണ്ടുപോയപ്പോള്‍ രക്തസമ്മര്‍ദം വര്‍ധിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളിലേക്ക് മാറ്റി. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുംവഴി നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ഫ്രാങ്കോ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT