Kerala

എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ചത് 45 ലക്ഷം രൂപയുടെ സ്വര്‍ണം; താമരശ്ശേരി സ്വദേശി അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച താമരശ്ശേരി സ്വദേശിയെ കസ്റ്റംസ് പിടികൂടി. 45 ലക്ഷത്തോളം രൂപ വില വരുന്ന 1.4 കിലോഗ്രാം സ്വര്‍ണമാണ് സമീര്‍ കുന്നുമ്മല്‍ കടത്താന്‍ ശ്രമിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്


 കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച താമരശ്ശേരി സ്വദേശിയെ കസ്റ്റംസ് പിടികൂടി. 45 ലക്ഷത്തോളം രൂപ വില വരുന്ന 1.4 കിലോഗ്രാം സ്വര്‍ണമാണ് സമീര്‍ കുന്നുമ്മല്‍ കടത്താന്‍ ശ്രമിച്ചത്. എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തത്.

 മൂന്ന് എമര്‍ജന്‍സി ലാമ്പുകളിലായി 12 സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയതായി എയര്‍ കസ്റ്റംസ് അറിയിച്ചു. ബാഗേജില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് മസ്‌കറ്റില്‍ നിന്നും ഒമാന്‍ എയര്‍വേസില്‍ നാട്ടിലെത്തിയ സമീറിനെ കസ്റ്റംസ് പരിശോധിച്ചത്. സമീറിനെ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി