Kerala

എല്‍ഡിഎഫില്‍ ഇരുന്നാല്‍ സിപിഐ ആട്ടും തുപ്പുമേറ്റ് നശിക്കുമെന്ന് ആര്‍ എസ് പി

എല്‍ഡിഎഫ് ബന്ധം അവസാനിപ്പിച്ച് പഴയകാല സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ യുഡിഎഫുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ രൂപികരിക്കാന്‍ സിപിഐ തയ്യാറായാല്‍ അവര്‍ക്ക് നല്ലത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിയ്ക്ക് ഇടയാക്കിയ സിപിഐ നിലപാടിനെ പ്രശംസിച്ച കോണ്‍ഗ്രസിന് പിന്നാലെ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ആര്‍എസ്പി നേതാവ് എഎ അസീസ്. 
. എല്‍ഡിഎഫ് വിടുന്നതാണ് സിപിഐക്ക് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫില്‍ തുടര്‍ന്നാല്‍ സിപിഎമ്മിന്റെ ആട്ടുംതുപ്പുമേറ്റ് സിപിഐ നശിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിന്റെ കഴിഞ്ഞ കാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെങ്കില്‍ സിപിഐ ഇന്ന് നിലവിലുള്ള എല്‍ഡിഎഫ് ബന്ധം അവസാനിപ്പിച്ച് യുഡിഎഫിന്റെ ഭാഗമാകുന്നതാണ് അവര്‍ക്ക് നല്ലത്. മുന്നണി ബന്ധം അവസാനിപ്പിച്ച് പഴയകാല സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ യുഡിഎഫുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ രൂപികരിക്കുന്നതിന് സഹായകമായ സമീപനം സ്വീകരിച്ചാല്‍ അവര്‍ക്ക് നല്ലതെന്നും അസീസ് അഭിപ്രായപ്പെട്ടു

സിപിഐ സിപിഎം തമ്മിലുള്ള നിലവിലെ തര്‍ക്കം മുതലെടുത്ത് സിപിഐ യുഡിഎഫിലേക്ക് എത്തിക്കുന്നതിനുള്ള പ്രാരംഭ നടപടി എന്ന നിലയിലാണ് അസീസിന്റെ പരാമര്‍ശം. ദേശീയ രാഷ്ട്രീയസാഹചര്യം പരിശോധിച്ചാല്‍ സിപിഐക്ക്  കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാമെന്നും അസീസ് അഭിപ്രായപ്പെടുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT