Kerala

എല്ലാ കുറ്റവും എന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമമെന്ന് പറഞ്ഞുകരഞ്ഞു; ആഡംബരക്കാര്‍ വാങ്ങിയത് മുഴുവന്‍ പണം നല്‍കാതെ; ഒളിവിലിരുന്നും സന്ദീപ് ഫോണ്‍ വിളിച്ചതായി അമ്മ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് നായര്‍ ഒളിവില്‍ കഴിയുന്നതിനിടെ വിളിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തുപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് നായര്‍ ഒളിവില്‍ കഴിയുന്നതിനിടെ വിളിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍. വ്യാഴാഴ്ചയാണ് സന്ദീപ് തന്റെ മൊബൈലിലേക്ക് വിളിച്ചത്.എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവച്ച് പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് സന്ദീപ് കരയുകയായിരുന്നു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കണം. ഒട്ടേറെ കടങ്ങളുണ്ടെന്നും ആഡംബരക്കാര്‍ പഴയത് വാങ്ങിയത് മുഴുവന്‍ പണം നല്‍കാതെയാണെന്നും പറഞ്ഞതായും ഉഷ മാധ്യമങ്ങളോട് പറഞ്ഞു. 

അതിനിടെ എന്‍ഐഎ അറസ്റ്റുചെയ്ത  സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷയില്‍ തീരുമാനം ഇന്നുണ്ടാകും. മൂന്നു ദിവസത്തേക്ക് എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്ത ഇരുവരും അങ്കമാലിയിലെയും തൃശൂരിലെയും കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ്. ഇരുവരുടെയും  കോവിഡ് പരിശോധനഫലം നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാക്കും. അതോടൊപ്പം എന്‍ഐഎയുടെ പത്തുദിവസത്തെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും. 

സ്വപ്നയുടെയും സന്ദീപിന്റെ വീട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തും. സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് അറസ്റ്റു ചെയ്ത കെ.ടി. റമീസിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

വോട്ടെണ്ണല്‍: നാളെ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണം

കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍

SCROLL FOR NEXT