പിടിയാന വേഷം മാറിയതിന് മുന്‍പും ശേഷവും 
Kerala

എഴുന്നള്ളിപ്പിനെത്തിയപ്പോള്‍ ഇന്ദിര കേശവനായി: പിടിയാനയെ വേഷം കെട്ടിച്ച് തട്ടിപ്പ്

തൂതപ്പൂരത്തിന്റെ ഒരു കമ്മിറ്റിക്കു വേണ്ടിയാണ് ലക്കിടി ഇന്ദിര എന്ന ആന കൊല്ലങ്കോട് കേശവന്‍ എന്ന കൊമ്പനായി മാറിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെര്‍പ്പുളശ്ശേരി: എഴുന്നള്ളിപ്പിനുള്ള ആനകളില്‍ ഒന്ന് കുറവ് വന്നപ്പോള്‍ പിടിയാനയെ വേഷം കെട്ടിച്ചത് ചര്‍ച്ചയാകുന്നു. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരിയില്‍ ആണ് സംഭവം. തൂതപ്പൂരത്തിന് ആണ് 'പെണ്‍കൊമ്പന്‍' എഴുന്നള്ളിയത്. പിടിയാനക്ക് ഫൈബറിന്റെ കൊമ്പ് ഘടിപ്പിച്ചായിരുന്നു എഴുന്നള്ളിപ്പ്. 

തൂതപ്പൂരത്തിന്റെ ഒരു കമ്മിറ്റിക്കു വേണ്ടിയാണ് ലക്കിടി ഇന്ദിര എന്ന ആന കൊല്ലങ്കോട് കേശവന്‍ എന്ന കൊമ്പനായി മാറിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു എഴുന്നള്ളിപ്പ്. എഴുന്നള്ളിപ്പു കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോള്‍ത്തന്നെ ആനയുടെ മട്ടും ഭാവവും ചര്‍ച്ചയായി. പിന്നീടാണ് കള്ളി വെളിച്ചത്തായത്. 15 ആനയായിരുന്നു എഴുന്നള്ളത്തിനു വേണ്ടിയിരുന്നത്.

എണ്ണം തികയാതെ വന്നപ്പോള്‍ ഇന്ദിരയെ മേക്കപ്പിട്ട് കേശവനാക്കുകയായിരുന്നു. പല ക്ഷേത്രങ്ങളിലും പിടിയാനയെ എഴുന്നള്ളിക്കാറുണ്ടെങ്കിലും തൂതപ്പൂരത്തിനു പിടിയാനയെ എഴുന്നള്ളിക്കുന്നതു പതിവില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നു വൈകിട്ട് 6ന് തൂത ക്ഷേത്ര കമ്മിറ്റി അടിയന്തര യോഗം ചേരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

SCROLL FOR NEXT