Kerala

എവറസ്റ്റ് കീഴടക്കി 'അയേൺമാൻ'; മലയാളിക്ക് അഭിമാനനിമിഷം 

പ​ട്ടാ​മ്പി തി​രു​വേ​ഗ​പ്പു​റ നെ​ടു​ങ്ങോ​ട്ടൂ​ർ ‍സ്വ​ദേ​ശി​യും ഖ​ത്ത​ർ പെ​ട്രോ​ളി​യ​ത്തി​ൽ ചാ​ർ​​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ൻ​റു​മാ​യ  അ​ബ്​​ദു​ൽ നാ​സ​റാ​ണ് എ​വ​റ​സ്​​റ്റ്​ കൊ​ടു​മു​ടി കീ​ഴ​ട​ക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: എവറസ്റ്റിന്റെ നെറുകയിൽ എത്തിയ പാലക്കാട് സ്വദേശി കേരളത്തിന്റെ അഭിമാനമാകുന്നു.  പ​ട്ടാ​മ്പി തി​രു​വേ​ഗ​പ്പു​റ നെ​ടു​ങ്ങോ​ട്ടൂ​ർ ‍സ്വ​ദേ​ശി​യും ഖ​ത്ത​ർ പെ​ട്രോ​ളി​യ​ത്തി​ൽ ചാ​ർ​​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ൻ​റു​മാ​യ  അ​ബ്​​ദു​ൽ നാ​സ​റാ​ണ് എ​വ​റ​സ്​​റ്റ്​ കൊ​ടു​മു​ടി കീ​ഴ​ട​ക്കിയത്.  പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മ​റി​ക​ട​ന്ന് 29,029 അ​ടി താ​ണ്ടി​യാ​ണ് അ​ബ്​​ദു​ൽ നാ​സ​റും സം​ഘ​വും എ​വ​റ​സ്​​റ്റി​ലെ​ത്തി​യ​ത്. 

ദൗ​ത്യം വി​ജ​യി​ച്ച​താ​യി അ​ബ്​​ദു​ൽ നാ​സ​ർ ഫേ​സ്‌​ബു​ക്കി​ലൂ​ടെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വിവിധ രാ​ജ്യ​ങ്ങ​ളി​ലെ 26 പ​ർ​വ​താ​രോ​ഹ​ക​ർ​ക്കൊ​പ്പ​മാ​ണ് നാ​സ​ർ ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​ത്. ദൗ​ത്യ​ത്തി​നി​ടെ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ മ​രി​ച്ച​താ​യും അ​റി​യി​ച്ചു. 

നാ​സ​ർ നേ​ര​ത്തേ ര​ണ്ടു​ത​വ​ണ എ​വ​റ​സ്​​റ്റി​ന​ടു​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ 17ന്​ നേ​പ്പാ​ളി​ൽ​നി​ന്ന്​ തു​ട​ക്കം കു​റി​ച്ച ദൗ​ത്യം ഒ​രു​മാ​സം പി​ന്നി​ട്ട്​ മേ​യ്​ 16നാ​ണ്​ പൂ​ർ​ത്തീ​ക​രി​ച്ച​ത്. മാ​ര​ത്ത​ൺ ഓ​​ട്ട​ക്കാ​ര​ൻ കൂ​ടി​യാ​യ നാ​സ​ർ വി​വി​ധ മാ​ര​ത്ത​ണു​ക​ളി​ൽ പ​​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. 2018ൽ ​മ​ലേ​ഷ്യ​യി​ൽ ന​ട​ന്ന അ​യേ​ൺ​മാ​ൻ റേ​സ്​ മാ​ര​ത്ത​ണി​ലാ​ണ്​ അ​യേ​ൺ​മാ​ൻ പ​ദ​വി നേ​ടി​യ​ത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ; വീണ ഇഡിക്ക് മുന്നില്‍ സമ്മതിച്ചു എന്നത് പച്ചക്കള്ളമെന്ന് മുഹമ്മദ് റിയാസ്

പെരുന്തച്ചന്റെ വിസ്മയ ശിൽപം ചോർന്നൊലിക്കുന്നു; വടക്കുന്നാഥനിലെ കൂത്തമ്പലം അവഗണനയിൽ

ഇതരമത ചിഹ്നങള്‍ ധരിച്ച് എത്തരുത്; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

ക്ലാസ് മുറിയിൽ തലകറങ്ങി വീണ വിദ്യാർഥിനിയോട് ക്രൂരത; അധ്യാപികയെ ജോലിയിൽ നിന്ന് മാറ്റി മാനേജ്മെന്റ്

ഒറ്റ കളി, '350 റൺസ്'! 39 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി ഇഷാൻ കിഷൻ