Kerala

എസ്‌ഐയുടെ തൊപ്പിവച്ച് അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവിന്റെ സെല്‍ഫി

ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി കുമരകം തൈപ്പറമ്പില്‍ മിഥുന്‍ ആണ് എസ്‌ഐയുടെ തൊപ്പിവെച്ച് സെല്‍ഫിയെടുത്ത് കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്തത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് എസ്‌ഐയുടെ തൊപ്പി തലയില്‍വെച്ച് സെല്‍ഫിയെടുത്തു.ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി കുമരകം തൈപ്പറമ്പില്‍ മിഥുന്‍ ആണ് എസ്‌ഐയുടെ തൊപ്പിവെച്ച് സെല്‍ഫിയെടുത്ത് കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്തത്. 

ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചിത്രം സഹിതം ബിജെപി ജില്ലാനേതൃത്വം എസ്.പി.ക്ക് പരാതി നല്‍കി. 

അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് സി.ഐ. നിര്‍മല്‍ ബോസ് പറഞ്ഞു. ഞായറാഴ്ച കുമരകത്ത് ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ച കേസിലാണ് മിഥുന്‍ പിടിയിലായത്. 

തിങ്കളാഴ്ച പിടിയിലായപ്പോള്‍ പ്രതിയോട് പോലീസ് കാട്ടിയ സമീപനമാണിതെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു. എന്നാല്‍, ഈ ആരോപണം ശരിയല്ലെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ മറ്റെവിടെയെങ്കിലും വച്ചെടുത്ത ചിത്രമാണോയെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരില്‍ ടിഒ മോഹനന്‍; എല്‍ദോസിന് സീറ്റില്ല; കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക

പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ പുറത്ത്; ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി

'ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട'; സീറ്റ് ലഭിക്കാത്തതിൽ വിമർശനവുമായി എൽദോസ് കുന്നപ്പിള്ളി

പിണറായിക്കും ഭാര്യയ്ക്കും ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം; 78 സെ​ന്‍റ് ഭൂ​മി​; സത്യവാങ്മൂലം

കോഴിക്കോട് ഐഐഎമ്മിൽ പ്ലസ്ടു പാസായവർക്ക് ജോലി, അഭിമുഖം മാത്രം;ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

SCROLL FOR NEXT