Kerala

എസ്‌ഐയുടെ ഭാഗത്ത് നിന്നും ക്രിമിനല്‍ വീഴ്ചയില്ലെന്ന് ഐജി; മെഡിക്കല്‍ കോളേജിന് മുന്‍പില്‍ സംഘര്‍ഷം,ലാത്തിചാര്‍ജ്

പ്രണയവിവാഹത്തിന്റെ പേരില്‍ ഭാര്യയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്ന കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്‍പില്‍ സംഘര്‍ഷം

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ ഭാര്യയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്ന കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്‍പില്‍ സംഘര്‍ഷം. പൊലീസിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് മെഡിക്കല്‍ കോളേജില്‍ എത്തിയ വിവിധ സംഘടനകളുടെ പ്രതിഷേധക്കാരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ പൊലീസ് ലാത്തിവീശി. പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ച് സംഘര്‍ഷത്തിന് അയവു വരുത്തി. അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കെവിന്റെ വീട്ടിലേക്ക് ജനം ഒഴുകുകയാണ്. വൈകീട്ട് മൂന്നു മണിക്കാണ് സംസ്‌കാരം.

അതേസമയം അന്വേഷണം കേസില്‍ അന്വേഷണം പൂരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഐജി വിജയ് സാഖ്‌റേ മാധ്യമങ്ങളോട് പറഞ്ഞു. നീനുവിന്റെ മാതാപിതാക്കളെ പിടികൂടുന്നതിനുളള ശ്രമത്തിലാണ് പൊലീസ്. ഗാന്ധിനഗര്‍ എസ്‌ഐയുടെ ഭാഗത്ത് നിന്നും ക്രിമിനല്‍ വീഴ്ച ഉണ്ടായതായി ഇതുവരെയുളള അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ല. എന്നാല്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച സംഭവിച്ചതായി വിജയ് സാഖ്‌റേ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും; സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഖാര്‍ഗെ

ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

​Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം