Kerala

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം; വെന്റിലേറ്ററില്‍ തന്നെ; മെഡിക്കല്‍ ബുള്ളറ്റിന്‍

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സ്ഥിതി ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്ന് ആശുപത്രി വൈകീട്ട് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കോവിഡ് സ്ഥിരീകരിച്ച എസ്പിബിയെ ഈ മാസം അഞ്ചിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

'അച്ഛന്റെ സ്ഥിതിയില്‍ മാറ്റമില്ല. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. വെന്റിലേറ്ററില്‍ നിന്നും അദ്ദേഹത്തെ മാറ്റിയെന്നു ചില വാര്‍ത്തകള്‍ വരുന്നുണ്ട്. അതൊന്നും ശരിയല്ല. വരും ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. നിങ്ങളുടെ പ്രാര്‍ഥനകള്‍ ഉണ്ടാകണം' മകന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.  

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചെറിയതോതില്‍ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളൂ എന്നും എസ്പിബി അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെ അദ്ദേഹത്തെ അതിതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നു വാര്‍ത്തകള്‍ പുറത്തുവന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍