Kerala

ഏപ്രില്‍ 15 മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് റെയില്‍വെയും വിമാനക്കമ്പനികളും

ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് സര്‍ക്കാരില്‍നിന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെ റെയില്‍വേയും വിമാന കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ 21 ദിവസത്തിന് ശേഷം നീട്ടാന്‍ പദ്ധതിയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണത്തിന് പിന്നാലെയാണിത്. 

ഏപ്രില്‍ 14ന് ശേഷം ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് സര്‍ക്കാരില്‍നിന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില സ്വകാര്യ ഏജന്‍സികളും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാന കമ്പനികളാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്. നിലവില്‍ ഇവര്‍ ആഭ്യന്തര സര്‍വീസുകളാണ് ഏപ്രില്‍ 15 മുതല്‍ ബുക്കിങിനായി തുറന്നിട്ടിരിക്കുന്നത്. അതേസമയം, വിമാനകമ്പനികള്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.

ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT