Kerala

ഏഴു വയസുകാരന്റെ മരണം കൊലപാതകം; പത്തു വർഷം മുമ്പ് അടക്കം ചെയ്ത മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം ചെയ്യുന്നു

ഏഴു വയസുകാരന്റെ മരണം കൊലപാതകം; പത്തു വർഷം മുമ്പ് അടക്കം ചെയ്ത മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം ചെയ്യുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം∙ കൂടത്തായി കൊലപാതക പരമ്പര തെളിയിക്കുന്നതിനു  കല്ലറ തുറന്നു പരിശോധന നടത്തിയതിനു പിന്നാലെ തിരുവനന്തപുരത്തും സമാനമായ രീതിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനം. കൊലപാതകമെന്നു കണ്ടെത്തിയെങ്കിലും കൊലയാളി ആരെന്നു കണ്ടെത്താന്‍ കഴിയാത്ത, ഭരതന്നൂരിലെ ആദർശ് കൊല്ലപ്പെട്ട കേസിലാണ് മൃതദേഹ അവശിഷ്ടങ്ങൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. 

ഭരതന്നൂരില്‍ കൊല്ലപ്പെട്ട ഏഴാം ക്ലാസ് വിദ്യാര്‍ഥി ആദര്‍ശിന്റെ 10 വര്‍ഷം മുന്‍പ് അടക്കം ചെയ്ത മൃതദേഹമാണ് പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. ആദർശിന്റെ മരണം കൊലപാതകമാണെന്നു കണ്ടെത്തിയെങ്കിലും കൊലയാളിയെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. 

ഭരതന്നൂര്‍ രാമരശേരി വിജയവിലാസത്തില്‍ വിജയകുമാറിന്റെ മകന്‍ ആദര്‍ശിനെയാണ്ശ് പതിമൂന്നാം വയസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  2009 ഏപ്രില്‍ നാലിനു വൈകിട്ട് മൂന്നിനു കടയിലേക്കുപോയ ആദര്‍ശിനെ കാണാതാകുകയായിരുന്നു. തിരച്ചിലില്‍ വീട്ടില്‍ നിന്നും അകലെയുള്ള വയലിലെ കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അപകടമരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ നി​ഗമനം. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിക്കുകയും കൂടുതൽ അന്വേഷണം വേണമെന്ന മുറവിളി ഉയരുകയും ചെയ്ത സാഹചര്യത്തിൽ കേസ് ക്രൈബ്രാഞ്ചിനു കൈമാറി. തലയ്ക്കും നട്ടെല്ലിനുമേറ്റ പരുക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാൽ മുങ്ങി മരണമാണെന്നാണ് പൊലീസ് വിധിയെഴുതിയത്. 

തലക്കേറ്റ ക്ഷതമാണു മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍  രേഖപ്പെടുത്തിയിരുന്നു. കുളം അന്വേഷണ സംഘം വെള്ളം വറ്റിച്ചു പരിശോധിച്ചെങ്കിലും തലയ്ക്കു ക്ഷതമേല്‍ക്കുന്ന കല്ലുപോലുള്ള ഒരു സാധനവും കുളത്തില്‍ കണ്ടെത്താനായില്ല. എന്നാല്‍ കുളത്തില്‍ നിന്നും ഒരു കുറുവടി പൊലീസിനു ലഭിച്ചു. ഇതോടെ കൊലപാതകമെന്ന സംശയം കൂടുതല്‍ ബലപ്പെടുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT