Kerala

ഐശ്വര്യ ഛർ​ദി​ക്കു​ന്ന ഫോട്ടോ വാ​ട്​​സ്​ ആ​പ്പി​ൽ അ​യ​ച്ചു ; പുതിയ വി​വാ​ഹ​ത്തി​ന്​ വീ​ട്ടി​ൽ എതിർപ്പുണ്ടായിരുന്നില്ലെന്ന് സൗമ്യയുടെ സഹോദരി

അമ്മയുടെ മ​ര​ണ​ശേ​ഷം ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ സൗ​മ്യ വി​വാ​ഹം ക​​​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ : മൂത്തകുട്ടി ഐശ്വര്യ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കുമ്പോ​ൾ കു​ട്ടി ഛർ​ദി​ക്കു​ന്ന ഫോട്ടോ എടുത്ത് വാ​ട്​​സ്​ ആ​പ്പി​ൽ അ​യ​ച്ചു​ത​ന്നി​രു​ന്നതായി സൗമ്യയുടെ സഹോദരി സന്ധ്യ വ്യക്തമാക്കി. അ​ന്വേ​ഷി​ച്ച​പ്പോ​ൾ കീ​ർ​ത്ത​ന​യു​ടെ അ​വ​സ്ഥ​ത​ന്നെ​യാ​ണ്​ ഐ​ശ്വ​ര്യ​ക്കു​മെ​ന്നും പ​റ​ഞ്ഞു. ര​ണ്ടു​ദി​വ​സം ക​​ഴി​ഞ്ഞ്​ കു​ട്ടി മ​രി​ച്ചു. അ​മ്മ രോ​ഗ​ബാ​ധി​ത​യാ​യ​പ്പോ​ൾ കി​ണ​റ്റി​ലെ വെ​ള്ള​​ത്തി​ലെ അ​മോ​ണി​യ​യെ​ക്കു​റി​ച്ചാ​ണ്​ സം​സാ​രി​ച്ച​ത്. അ​മ്മ​യു​ടെ​യും അ​ച്ഛ​​ന്റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്​​റ്റ്​​മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​ന്​ സൗ​മ്യ എ​തി​രാ​യി​രുന്നു. എന്നാൽ അ​വ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യി​രു​ന്നി​ല്ലെന്നും സന്ധ്യ പറഞ്ഞു.

അമ്മയുടെ മ​ര​ണ​ശേ​ഷം ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ സൗ​മ്യ വി​വാ​ഹം ക​​​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ആ​ലോ​ച​ന​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ പി​താ​വ്​ മ​രി​ച്ച​ത്​. യു​വാ​വി​നെ വി​വാ​ഹം ചെ​യ്യാ​ൻ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല. ​അ​വ​ളു​ടെ വി​വാ​ഹ​ത്തി​ന്​ വീ​ട്ടി​ൽ ആ​രും എ​തി​രാ​യി​രു​ന്നി​ല്ല. യു​വാ​വി​നെ വി​വാ​ഹം​ ചെ​യ്യു​ന്ന​തി​ന്​ എ​തി​രാ​യ​തി​നാ​ലാ​ണ്​ പി​താ​വി​നെ കൊ​ന്ന​തെ​ന്ന സൗ​മ്യ​യു​ടെ മൊ​ഴി വി​ശ്വ​സി​ക്കാ​നാ​വി​ല്ല. മ​ക്ക​ൾ ന​ഷ്​​ട​പ്പെ​ട്ട സൗ​മ്യ​ക്ക്​ പു​തി​യ വി​വാ​ഹം തു​ണ​യാ​കുമെ​ന്ന വി​ശ്വാ​സ​മാ​യി​രു​ന്നു തങ്ങ​ൾ​ക്ക്. 

സൗ​മ്യ​യാ​ണ്​​ മാതാപിതാക്കളുടെയും കുട്ടിയുടെയും മരണത്തിന് പിന്നിലെന്ന് തങ്ങളാരും വി​ശ്വ​സി​ച്ചിരുന്നി​ല്ല. പൊ​ലീ​സി​ൽ കു​റ്റം സ​മ്മ​തി​ച്ച​ശേ​ഷമാ​ണ്​ വി​ശ്വ​സി​ച്ച​തെന്നും സ​ന്ധ്യ പ​റ​ഞ്ഞു. സൗമ്യയുടെ വഴിവിട്ടുള്ള പോക്കുമൂലമാണ് കുടുംബബന്ധം തകർന്നതെന്ന് മുൻഭർത്താവ് കിഷോർ പൊലീസിന് മൊഴി നൽകിയിരുന്നു. താൻ വിഷം നൽകിയെന്ന സൗമ്യയുടെ ആരോപണം ശരിയല്ല. സൗമ്യ സ്വയം വിഷം കഴിക്കുകയായിരുന്നുവെന്നും കിഷോർ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT