Kerala

'ഒട്ടകത്തിന് കൂടാരത്തില്‍ ഇടം കൊടുത്ത അറബിയുടെ അവസ്ഥയിലാണ്  മന്ത്രി മാത്യു ടി തോമസ് '

മാത്യു ടി തോമസ് കളളവും ചതിയുമില്ലാതെ കൈക്കൂലി വാങ്ങാതെ ഭരിച്ചതു കൊണ്ട് പാര്‍ട്ടിയിലെ തുക്കടാ നേതാക്കള്‍ മൊത്തം എതിരായി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ജനതാദള്‍ എസിലെ മന്ത്രിമാറ്റത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. ഒട്ടകത്തിന് കൂടാരത്തില്‍ ഇടം കൊടുത്ത അറബിയുടെ അവസ്ഥയിലാണ്  മന്ത്രി മാത്യു ടി തോമസ്. ഒട്ടകം അകത്തു കയറിയപ്പോള്‍ അറബി പുറത്തായി എന്ന് ജയശങ്കര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. 

കോഴിക്കോട് ലോക്‌സഭാ സീറ്റിനെ ചൊല്ലി 2009ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വീരേന്ദ്രകുമാറിനൊപ്പം നിന്നയാളാണ് കെ കൃഷ്ണന്‍കുട്ടി. 2011 ല്‍ ചിറ്റൂര്‍ സീറ്റു കിട്ടാതെ വന്നപ്പോള്‍ കുട്ട്യേട്ടനും വീരനും തമ്മില്‍ തെറ്റി. അന്ന് മതേതര ജനതാദളത്തിലേക്കും ഇടതുപക്ഷ മുന്നണിയിലേക്കും കൈപിടിച്ച് കൂട്ടിക്കൊണ്ടു വന്നത് മാത്യു ടി തോമസ് ആയിരുന്നു.

മാത്യു ടി തോമസ് കളളവും ചതിയുമില്ലാതെ കൈക്കൂലി വാങ്ങാതെ ഭരിച്ചതു കൊണ്ട് പാര്‍ട്ടിയിലെ തുക്കടാ നേതാക്കള്‍ മൊത്തം എതിരായി. വിഹിതം കിട്ടാതെ വന്നപ്പോള്‍ ഗൗഡയും കൈവിട്ടു. അങ്ങനെ കുട്ട്യേട്ടന്റെ രാജയോഗം തെളിഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജയശങ്കര്‍ അഭിപ്രായപ്പെട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ഒട്ടകത്തിന് കൂടാരത്തില്‍ ഇടം കൊടുത്ത അറബിയുടെ അവസ്ഥയിലെത്തി, മന്ത്രി മാത്യു ടി തോമസ്. ഒട്ടകം അകത്തു കയറിയപ്പോള്‍ അറബി പുറത്തായി.

കോഴിക്കോട് ലോക്‌സഭാ സീറ്റിനെ ചൊല്ലി 2009ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വീരേന്ദ്രകുമാറിനൊപ്പം നിന്നയാളാണ് കെ കൃഷ്ണന്‍കുട്ടി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ സീറ്റു കിട്ടാതെ വന്നപ്പോള്‍ കുട്ട്യേട്ടനും വീരനും തമ്മില്‍ തെറ്റി. അന്ന് മതേതര ജനതാദളത്തിലേക്കും ഇടതുപക്ഷ മുന്നണിയിലേക്കും കൈപിടിച്ച് കൂട്ടിക്കൊണ്ടു വന്നത് മാത്യു ടി തോമസ് ആയിരുന്നു.

2016ലെ തെരഞ്ഞെടുപ്പില്‍ ചിറ്റൂരില്‍ മത്സരിച്ച് എംഎല്‍എ ആയപ്പോള്‍ കുട്ട്യേട്ടനു മന്ത്രിയാകണം ജനങ്ങളെ സേവിക്കണം എന്നായി മോഹം. നാണ്വേട്ടനും അതിനെ പിന്തുണച്ചു. പക്ഷേ ദേവഗൗഡയുടെയും പിണറായി വിജയന്റെയും പിന്തുണയോടെ മാത്യു മന്ത്രിയായി. കുട്ട്യേട്ടന്‍ പാര്‍ട്ടി പ്രസിഡന്റ് പദം കൊണ്ട് തല്ക്കാലം തൃപ്തിപ്പെട്ടു.

മാത്യു ടി തോമസ് കളളവും ചതിയുമില്ലാതെ കൈക്കൂലി വാങ്ങാതെ ഭരിച്ചതു കൊണ്ട് പാര്‍ട്ടിയിലെ തുക്കടാ നേതാക്കള്‍ മൊത്തം എതിരായി. വിഹിതം കിട്ടാതെ വന്നപ്പോള്‍ ഗൗഡയും കൈവിട്ടു. അങ്ങനെ കുട്ട്യേട്ടന്റെ രാജയോഗം തെളിഞ്ഞു.

കുട്ട്യേട്ടന്‍ മന്ത്രിയാകുന്നതോടെ കൊഴിഞ്ഞമ്പാറയുടെ സമഗ്ര വികസനം പൂര്‍ണമാകും. പാര്‍ട്ടിയിലെ സംസ്ഥാന, ജില്ലാ, നേതാക്കളുടെ ജീവിതവും സുരക്ഷിതമാകും. ഗൗഡാജിയുടെ പരിഭവവും തീരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'വെള്ളാപ്പള്ളി ശീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

SCROLL FOR NEXT