Kerala

ഒട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപ; ടാക്‌സി 175 രൂപ; ഓട്ടോ - ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു

ഒട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപ; ടാക്‌സി 175 രൂപ; ഓട്ടോ - ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ  ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇന്നത്തെ നിയമസഭാ സമ്മേളനത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഓട്ടോയുടെ മിനിമം ചാര്‍ജ്ജ് 25 രൂപയാക്കാനും ടാക്‌സി നിരക്ക് 175 രൂപയായും വര്‍ധിപ്പിക്കാനുമാണ് തീരുമാനം.ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോ - ടാക്‌സി ചാര്‍ജ്ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനം.

ഓട്ടോറിക്ഷാ മിനിമം ചാര്‍ജ്ജ് 20ല്‍ നിന്ന് 30 ആക്കണമെന്നും ടാക്‌സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കിലോമീറ്റര്‍ നിരക്ക്  ഓട്ടോയ്ക്ക് 12 രൂപയായും ടാക്‌സിക്ക് 15 രൂപയായും നിശ്ചയിക്കണമെന്നുമായിരുന്നു ശുപാര്‍ശ. കിലോമീറ്റര്‍ നിരക്ക്  ഓട്ടോയ്ക്ക് 12 രൂപയായും ടാക്‌സിക്ക് 15 രൂപയായും നിശ്ചയിക്കണമെന്നും ശുപാര്‍ശയുണ്ട്.എന്നാല്‍ ഈ ശുപാര്‍ശകള്‍ മാറ്റിവെച്ചാണ് 25 രൂപയാക്കാനും 175 രൂപയാക്കാനുമുള്ള തീരുമാനം. പുതുക്കിയ തിയ്യതി എന്ന് പ്രാബല്യത്തില്‍ വരുമെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല. 

2014 ആണ് അവസാനമായി ഓട്ടോ - ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചത്. പെട്രോള്‍, ഡീസല്‍, സ്‌പെയര്‍പാര്‍ട്‌സ് എന്നിവയുടെ വില വര്‍ദ്ധനവിനെ തുടര്‍ന്ന് നിലവിലുള്ള നിരക്കുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ബന്ധപ്പെട്ട സംഘടനകള്‍ നിരവധി തവണ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. വിവിധ തലത്തില്‍ ചര്‍ച്ച നടത്തിയതിനുശേഷം മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

SCROLL FOR NEXT