Kerala

ഒത്തുതീര്‍പ്പ് രാഷ്ട്രീയക്കാര്‍ എല്ലാ പാര്‍ട്ടികളിലും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട് - വിടി ബല്‍റാം 

പറഞ്ഞതൊക്കെ പറഞ്ഞത് തന്നെയാണ്. ഒരു പുറകോട്ടുപോക്കുമില്ല. ആവശ്യമായ വിശദീകരണങ്ങള്‍ കൂട്ടിച്ചേര്‍ത്തു എന്നേയുള്ളൂ. ഒത്തുതീര്‍പ്പ് രാഷ്ട്രീയക്കാര്‍ എല്ലാ പാര്‍ട്ടികളിലും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താന്‍ നേരത്തെ പറഞ്ഞ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്തയുണ്ടാക്കുന്നത് നല്ലതല്ലെന്ന് ബല്‍റാം പറഞ്ഞു. ചില വിശദീകണങ്ങള്‍ കൂട്ടിച്ചേര്‍ത്തതല്ലാതെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്കിലാണ് ബല്‍റാമിന്റെ പ്രതികരണം.

നേരത്തെ മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ ടി.പി കേസിനെക്കുറിച്ചും സോളാര്‍ കേസിനെക്കുറിച്ചുമൊക്കെ പറഞ്ഞ അഭിപ്രായത്തില്‍ ബല്‍റാം വിശദീകരിച്ചിരുന്നു. എന്നാല്‍ അതേ ചാനലില്‍ വന്ന വാര്‍ത്ത വളച്ചൊടിച്ചതാണെന്ന് ബല്‍റാം പറയുന്നു.
മുന്‍പ് പറഞ്ഞ കാര്യത്തില്‍ നിന്നു പിന്നോട്ടില്ലെന്നും ബല്‍റാം വ്യക്തമാക്കി. ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ അപ്പീല്‍ നല്‍കാത്തതും ടി.പി വധഗൂഢാലോചനക്കേസ് സി.ബി.ഐ അന്വേഷിക്കാന്‍ തയ്യാറാകാത്തതുമെല്ലാം ബി.ജെ.പി മറുപടി പറയേണ്ട വിഷയമാണെന്നും ബല്‍റാം പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഓണ്‍ലൈന്‍ വിഭാഗത്തെക്കൊണ്ട് ഇന്റര്‍വ്യൂ നടത്തിച്ച് അതിനെ വളച്ചൊടിച്ച് മെയിന്‍ ചാനല്‍ തന്നെ വാര്‍ത്ത കൊടുക്കുന്നത് അത്ര നല്ല പത്രപ്രവര്‍ത്തനമല്ല എന്നാണെന്റെ അഭിപ്രായം.
പറഞ്ഞതൊക്കെ പറഞ്ഞത് തന്നെയാണ്. ഒരു പുറകോട്ടുപോക്കുമില്ല. ആവശ്യമായ വിശദീകരണങ്ങള്‍ കൂട്ടിച്ചേര്‍ത്തു എന്നേയുള്ളൂ. ഒത്തുതീര്‍പ്പ് രാഷ്ട്രീയക്കാര്‍ എല്ലാ പാര്‍ട്ടികളിലും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് അതിന് നേതൃത്വം വഹിക്കുന്നത് ബിജെപിയും സിപിഎമ്മിലെ പിണറായി വിഭാഗവുമാണ്. ലാവലിന്‍ കേസില്‍ സിബിഐ ഇനിയും അപ്പീല്‍ നല്‍കാത്തതും ടിപി വധഗൂഡാലോചനക്കേസ് സിബിഐ ഇനിയും അന്വേഷിക്കാന്‍ തയ്യാറാകാത്തതും കേന്ദ്ര ഭരണകക്ഷിയായ ബിജെപി മറുപടി പറയേണ്ട വിഷയങ്ങളാണ്. വ്യാജരേഖ പ്രചരിപ്പിച്ച് വര്‍ഗീയ കലാപമുണ്ടാക്കാന്‍ നോക്കിയ കേസില്‍ പ്രതിയായ കുമ്മനം രാജശേഖരന്‍ മുതല്‍ കോടിയേരി ബാലകൃഷ്ണനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ആര്‍എസ്എസുകാരായ പ്രതികള്‍ വരെയുള്ളവരെ എന്തുകൊണ്ട് സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്യുന്നില്ല എന്നത് പിണറായി വിജയനും കൂട്ടരും വിശദീകരിക്കേണ്ട കാര്യമാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള സിപിഎംബിജെപി അഡ്ജസ്റ്റ്‌മെന്റാണ് ഇന്നത്തെ കൂടുതല്‍ പ്രസക്തമായ വിഷയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

SCROLL FOR NEXT