Kerala

ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു, ക്രൂരത ഭർതൃ സഹോദരിയോട് വൈരാഗ്യം തീർക്കാൻ; യുവതിക്ക് ജീവപര്യന്തം  

ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഭർതൃ സഹോദരിയോടുള്ള വൈരാഗ്യത്തിന് ഒന്നര വയസ്സുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ യുവതിയെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. തലശ്ശേരി ചമ്പാട് നൗഷാദ് നിവാസില്‍ നിയാസിന്റെ ഭാര്യ നയീമയാണ് പ്രതി. ഭർതൃ  സഹോദരിയായ നിസാനിയുടെ മകൻ അദ്നാനെയാണ് നയീമ കൊലപ്പെടുത്തിയത്.

2011 സെപ്തംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒന്നരവയസുകാരനെ നയീമ അടുത്തുള്ള കിണറ്റിലെറിയുകയായിരുന്നു. ഭർതൃ  സഹോദരിയോടുള്ള വൈരാഗ്യം തീർക്കാനായിരുന്നു ഈ ക്രൂരകൃത്യം. കേസ് അന്വേഷിച്ച പാനൂര്‍ പൊലീസിന് നയീമയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാൽ വീണ്ടും ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്ത് വിശദമായ ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. 

കുറ്റകൃത്യം നടന്ന് ഒൻപത് വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. അയല്‍വാസികളുള്‍പ്പെടെയുള്ള സാക്ഷികളെ വിചാരണ കോടതി മുമ്പാകെ വിസ്തരിച്ചാണ് കുറ്റം തെളിയിച്ചത്. ഇതോടടെ നയീമ കുറ്റക്കാരിയെന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT