Kerala

ഒമാനിലെ സലാലയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

നിയന്ത്രണം വിട്ട വാഹനം ഡിവൈഡറില്‍ ഇടിച്ച് കത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സലാല: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ബസാര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. സലാം, അസൈനാര്‍ പരിത്തിക്കോട്, ഇ.കെ. അശ്‌റഫ് ഹാജി കക്കാട് കരിമ്പില്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട വാഹനം ഡിവൈഡറില്‍ ഇടിച്ച് കത്തുകയായിരുന്നു.

കൂടെയുണ്ടായിരുന്ന ഉമര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. സലാലയ്ക്ക് സമീപമുള്ള മിര്‍ബാതില്‍ വെച്ചാണ് അപകടമുണ്ടായത്. സന്ദര്‍ശന വിസയില്‍ സലാലയിലെത്തിയതായിരുന്നു ഇവര്‍. മൃതദേഹങ്ങള്‍ സലാല ഖബൂസ് ഹോസ്പിറ്റലില്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം