Kerala

ഒമ്പതു വയസ്സുകാരിയെ നാലു വർഷത്തോളം പീഡിപ്പിച്ചു ; കോൺ​ഗ്രസ് നേതാവ് അറസ്റ്റില്‍

സ്‌കൂളില്‍ വെച്ച് കുട്ടി മാനസിക അസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഒന്‍പത് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. സേവാദള്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും, മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും, പ്രതിഭാ കോളേജിലെ പ്യൂണുമായിരുന്ന തിലാന്നൂരിലെ പി പി ബാബുവിനെയാണ് (52) ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ചക്കരക്കല്ലിലാണ് അയൽവാസിയായ ഒന്‍പത് വയസുകാരിയെ  കോൺഗ്രസ് നേതാവ് പീഡിപ്പിച്ചത്.

നാല് വർഷമായി പലതവണ ഇയാൾ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. സ്‌കൂളില്‍ വെച്ച് കുട്ടി മാനസിക അസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ ചോദ്യംചെയ്യലിലാണ് ബലാല്‍സംഗത്തിനിരയായ കാര്യം കുട്ടി വെളിപ്പെടുത്തിയത്.

പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബാബുവിനെ  കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസൽ അറിയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഇയാള്‍ മത്സരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

SCROLL FOR NEXT