Kerala

'ഒരു കോടി ഭാഗ്യം'; കാരുണ്യ ലോട്ടറി സൈക്കിള്‍ വര്‍ക്ക്‌ഷോപ്പ് ഉടമയ്ക്ക് 

മാന്നാര്‍ സ്വദേശി അനില്‍കുമാറിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

മാവേലിക്കര: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനമായ ഒരു കോടി രൂപ തേടിയെത്തിയത് സൈക്കിള്‍ വര്‍ക്ക്‌ഷോപ് ഉടമയെ. മാന്നാര്‍ പാവുക്കര കാരാഞ്ചേരില്‍ വീട്ടില്‍ അനില്‍കുമാര്‍ എന്ന ഉണ്ണി(45)യെ ആണ് ഭാഗ്യദേവത കടാക്ഷിച്ചത്. മാവേലിക്കര പുതിയകാവില്‍ സൈക്കിള്‍ റിപ്പയറിങ് നടത്തുകയാണ് അനില്‍കുമാര്‍.

കാരുണ്യയുടെ കെ ആര്‍ 422-ാം നമ്പര്‍ ലോട്ടറിക്കാണ് സമ്മാനമടിച്ചത്. അനില്‍കുമാര്‍ എടുത്ത കെ സി 457016 നമ്പറിലുള്ള ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം.

പതിവായി ഭാഗ്യക്കുറി എടുക്കുന്ന അനില്‍ മാവേലിക്കര പുതിയകാവ് ജങ്ഷനിലെ സൈക്കിൾ റിപ്പയറിങ് കടയിലെത്തിയ വിൽപ്പനക്കാരനിൽനിന്നാണ്‌ ടിക്കറ്റെടുത്തത്. എല്ലാ ശനിയാഴ്‍ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന്‍റെ വില 50 രൂപയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'