Kerala

ഒരു കോവിഡ് മരണം കൂടി ; പുല്ലുവിളയില്‍ ഒരു സ്ത്രീ മരിച്ചു; ഇന്നുമാത്രം മൂന്നുമരണം

തിരുവനന്തപുരം പുല്ലുവിള ട്രീസ വര്‍ഗീസ് ആണ് മരിച്ചത്. 60 വയസ്സായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം പുല്ലുവിള ട്രീസ വര്‍ഗീസ് ആണ് മരിച്ചത്. 60 വയസ്സായിരുന്നു. കിടപ്പുരോഗിയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുംമുമ്പേയാണ് മരണം സംഭവിച്ചത്. 

നേരത്തെ പാറശ്ശാല സ്വദേശിനി തങ്കമ്മയുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 82 വയസ്സായിരുന്നു. ചങ്ങനാശ്ശേരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തങ്കമ്മ തിങ്കളാഴ്ചയാണ് മരിച്ചത്. 
മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. 

മകളോടൊപ്പം തിരുവല്ലയിലായിരുന്നു തങ്കമ്മ താമസിച്ചിരുന്നത്. മലപ്പുറത്ത് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചോക്കാട് സ്വദേശി ഇര്‍ഷാദലി(29)യാണ് മരിച്ചത്. വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇതോടെ ഇന്ന് സ്ഥിരീകരിച്ച കോവിഡ് മരണം മൂന്നായി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT