Kerala

ഒരു കോവിഡ് മരണം കൂടി ; മലപ്പുറം സ്വദേശി മഞ്ചേരി മെഡിക്കൽ കോളജിൽ മരിച്ചു

മലപ്പുറം തേഞ്ഞിപ്പലം പള്ളിക്കല്‍ സ്വദേശി കൊടിയപറമ്പ് ചേര്‍ങ്ങോടന്‍ കുട്ടിഹസന്‍ ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം തേഞ്ഞിപ്പലം പള്ളിക്കല്‍ സ്വദേശി കൊടിയപറമ്പ് ചേര്‍ങ്ങോടന്‍ കുട്ടിഹസന്‍ ആണ് മരിച്ചത്. 67 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 

കടുത്ത പനിയും ശാരീരിക അസ്വസ്ഥകളും ആരംഭിച്ചതിനെ തുടര്‍ന്ന് 24നാണ് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊണ്ടോട്ടി മാര്‍ക്കറ്റില്‍ മത്സ്യ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹസനും കോവിഡ് സ്ഥിരീകരിച്ചു. 

25നാണ് കുട്ടി ഹസനെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 9.40ഓടെയാണ് മരണം സ്ഥിരീകരിച്ചത്. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗ പ്രശ്‌നങ്ങള്‍ എന്നിവയും കുട്ടിഹസന്  ഉണ്ടായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21