Kerala

ഒരു നേതാവിന്റെ മകനെതിരെയും കേസില്ല, ഒരു മകനും ദുബൈയില്‍നിന്ന് ഒളിച്ചോടിയിട്ടുമില്ല: പിഎം മനോജ്

ഒരു നേതാവിന്റെ മകനെതിരെയും കേസില്ല, ഒരു മകനും ദുബൈയില്‍നിന്ന് ഒളിച്ചോടിയിട്ടുമില്ല: പിഎം മനോജ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സി പി എമ്മിന്റെ ഒരു നേതാവിന്റെ മകനെതിരെയും ദുബായില്‍ കേസ് നിലവിലില്ലെന്ന് ദേശാഭിമാനി റസിഡന്റ്  എഡിറ്റര്‍ പിഎം മനോജ്. ഒരു മകനും ദുബായില്‍ നിന്ന് ഒളിച്ചോടി നാട്ടില്‍ നില്‍ക്കുന്നുമില്ലെന്ന്, സിപിഎം നേതാവിന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പിനു പാര്‍ട്ടിക്കു പരാതി ലഭിച്ചെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പിഎം മനോജ് പറഞ്ഞു.

പിഎം മനോജ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്: 

സി പി ഐ എമ്മിന്റെ ഒരു നേതാവിന്റെ മകനെതിരെയും ദുബായില്‍ കേസ് നിലവിലില്ല. ഒരു മകനും ദുബായില്‍ നിന്ന് ഒളിച്ചോടി നാട്ടില്‍ നില്‍ക്കുന്നുമില്ല. 
'നേതാവിന്റെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ആള്‍ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍! നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.'
'ഒരു വര്‍ഷത്തിലേറെയായി ദുബായില്‍നിന്നു വിട്ടുനില്‍ക്കുകയാണത്രെ.'
'അത് ഉടനെ ഉണ്ടായില്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ടുപോകും.'

ഇങ്ങനെയൊക്കെ മനോരമ എഴുതിയിട്ടുണ്ട്. പലതും പരസ്പര വിരുദ്ധം. അറിയുന്നു, ഉണ്ട്, ഉണ്ടത്രേശൈലി വീണ്ടും ജനിക്കുന്നു.
പാര്‍ട്ടി സി സി യോഗത്തില്‍ എന്താണ് അജണ്ട എന്ന് കാരാട്ടിനോട് യെച്ചൂരി ചോദിച്ചു എന്ന് എഴുതിയതും ഇതേ പത്രമാണ്. 
സമ്മേളന കാലമാണ്. 
ആരെങ്കിലും പരാതി എഴുതി നല്‍കി എന്ന് വാര്‍ത്ത നല്‍കിയാല്‍ അതിനു മൂല്യമുണ്ട് എന്ന് മനോരമയുടെ കച്ചവട ബുദ്ധിക്കു നന്നായറിയാം. 
ആര്‍ക്കെങ്കിലും എതിരെ കേസ് ഉണ്ടെങ്കില്‍ അത് നടക്കട്ടെ. ഇല്ലാത്ത കേസ് നിങ്ങള്‍ സൃഷ്ടിക്കരുത്. 
പണ്ടു, ഇ കെ നായനാര്‍ പരസ്യ വോട്ട് ചെയ്തു എന്ന് വാര്‍ത്ത നല്‍കുകയും ആ വാര്‍ത്ത ഉള്‍പ്പെടെ നായനാര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുകയും ചെയ്ത പത്രമാണ് മനോരമ. ഇത്തരം വാര്‍ത്തകള്‍ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. ഇന്നും ഇന്നലയെയും തുടങ്ങിയതല്ല എന്നത് കൊണ്ട് പുതുമ തോന്നുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, 'തിരുതത്തോമ' വിളി കാര്യമാക്കാറില്ല: കെവി തോമസ്

മുടി കൊഴിച്ചിൽ മാറാൻ എണ്ണ മാറ്റിയിട്ട് കാര്യമില്ല, മാറ്റേണ്ടത് ഭക്ഷണക്രമം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 73 lottery result

കണ്ണൂരിൽ മുഖ്യമന്ത്രി വിഡി സതീശന് നേരെ കരിങ്കൊടി പ്രതിഷേധം|VIDEO

നാഷണൽ ലോ സ്കൂൾ: റിസർച്ച് ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം