Kerala

'ഒരു മന്ത്രിയില്‍ അവസാനിക്കില്ല, പല മന്ത്രിമാരും വിളിച്ചിട്ടുണ്ട്' ; ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്ത് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് കെ സുരേന്ദ്രന്‍

സിപിഎമ്മുകാരുടെ നിയമനമാണ് ഐടി വകുപ്പില്‍ നടക്കുന്നത്. മുഖ്യമന്ത്രിയറിഞ്ഞുകൊണ്ടാണ് അനധികൃത നിയമനങ്ങളെല്ലാം നടന്നത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയതത് കൊണ്ട് സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്ന് ബിജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കള്ളക്കടത്ത് ബന്ധമുള്ളവര്‍ ഇനിയുമുണ്ട്. അവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. മുഖ്യമന്ത്രി രാജിവെച്ച് ഒഴിയണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മന്ത്രി ജലീല്‍ കള്ളം പറയാന്‍ റംസാന്‍ പോലും ഉപയോഗിക്കുന്നു. ഒരു മന്ത്രിയില്‍ ഇത് അവസാനിക്കില്ല. പല മന്ത്രിമാരും വിളിച്ചിട്ടുണ്ട്. കൂടുതല്‍ വിവരം പുറത്തുവരും. മുഖ്യമന്ത്രിക്ക് രാജിവെക്കേണ്ടതായിവരും. പരസ്യമായി നാണംകെടുന്നതിന് മുമ്പ് പിണറായി രാജിവെച്ച് പുറത്തുപോകുന്നതാണ് നല്ലതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് ബിജെപി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍.

കേസില്‍ മന്ത്രി ഇ പി ജയരാജന്റെ പങ്കും അന്വേഷിക്കണം. തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കൈകാര്യം ചെയ്യുന്ന വിഭാഗം പരിശോധിക്കണം. അരുണ്‍ ബാലചന്ദ്രന്‍ സിപിഎം സഹയാത്രികനാണ്. സിപിഎമ്മുകാരുടെ നിയമനമാണ് ഐടി വകുപ്പില്‍ നടക്കുന്നത്. മുഖ്യമന്ത്രിയറിഞ്ഞുകൊണ്ടാണ് അനധികൃത നിയമനങ്ങളെല്ലാം നടന്നത്. പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന കേസാണിതെന്നും ശിവശങ്കരനെ സസ്‌പെന്റ് ചെയ്ത് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്താനിരുന്ന ഏകദിന ഉപവാസ സമരം മാറ്റിവെച്ചു. സമരങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. ബിജെപി  പ്രവര്‍ത്തകര്‍ സമരത്തിനായി എത്തിയെങ്കിലും പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം പിന്മാറുകയായിരുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

SCROLL FOR NEXT