സ്ഥാനാര്‍ഥിയായതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു, തെരഞ്ഞെടുപ്പ് മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായം: ഫിറോസ് കുന്നംപറമ്പില്‍

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധക കൂട്ടം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ഫിറോസ് കുന്നംപറമ്പില്‍. 2021 ലെ തെരഞ്ഞെടുപ്പ് എല്ലാം മാറി മറിഞ്ഞെന്ന് തുറന്നുപറയുകയാണ് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഫിറോസ്.
Firoz Kunnamparambil
Firoz Kunnamparambil
Updated on
1 min read

മലപ്പുറം: ഓരോ തെരഞ്ഞെടുപ്പും പുതിയ നേതാക്കളെ സൃഷ്ടിക്കുന്നു, അതേസമയം തന്നെ നിരവധി പേരുടെ ജീവിതം മാറ്റി മറയ്ക്കുന്നു. ഇത്തരത്തില്‍ വിസ്മൃതിയിലേക്ക് പിന്തള്ളപ്പെട്ട ഒരു പേരാണ് ഫിറോസ് കുന്നംപറമ്പില്‍. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധക കൂട്ടം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ഫിറോസ് കുന്നംപറമ്പില്‍. 2021 ലെ തെരഞ്ഞെടുപ്പോടെ എല്ലാം മാറി മറിഞ്ഞെന്ന് തുറന്നുപറയുകയാണ് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഫിറോസ്. തന്റെ സ്ഥാനാര്‍ഥിത്വം ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന തീരുമാനമാണെന്ന് ഫിറോസ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

Firoz Kunnamparambil
'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് ; ഗുഡ് ബൈ കെസി'; കെ സുധാകരന്‍ കോണ്‍ഗ്രസിനോട് വിടപറയുന്നു?

2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരായിരുന്നു ഫിറോസ് കുന്നംപറമ്പിലിന്റേത്. മലപ്പുറം ജില്ലയിലെ തവനൂര്‍ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഫിറോസ് പ്രതീക്ഷിച്ചതിലും വലിയ രാഷ്ട്രീയ പോരാട്ടമായിരുന്നു കാഴ്ച വച്ചത്. ഇടത് സ്വതന്ത്രനായി മത്സരിച്ച കെ ടി ജലീല്‍ എന്ന മുതിര്‍ന്ന നേതാവിന്റെ ഭൂരിപക്ഷം വെറും 3,066 വോട്ടുകളായി കുറച്ചു. എന്നാല്‍, ആ തെരഞ്ഞെടുപ്പ് വ്യക്തിപരമായി വലിയ വില നല്‍കേണ്ടിവന്നു എന്ന് തുറന്നു പറയുകയാണ് ഫിറോസ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായതോടെ ഇടത് സൈബര്‍ ഇടങ്ങളില്‍ ഫിറോസ് എന്ന ചാരിറ്റി പ്രവര്‍ത്തകന്‍ എതിരാളിയായി. സാമൂഹ്യ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാട്ടി, 'ചാരിറ്റി മാഫിയ നേതാവ്' എന്ന് മുദ്രകുത്തി. സംസ്ഥാനത്ത് ഇടതുപക്ഷം അധികാരത്തില്‍ തിരിച്ചെത്തിയതോടെ നിയമ നടപടികളും നേരിട്ടു. ആ വീഴ്ച രാഷ്ട്രീയത്തിനപ്പുറത്തേക്ക് വ്യാപിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പതിയെ പിന്നോട്ട് പോകേണ്ടുവന്നു. പാര്‍ട്ടി ഭേദമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ അകലം പാലിച്ചു, കൂടുതല്‍ ഒറ്റപ്പെട്ടു, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തനിച്ചാവുന്ന നിലയുണ്ടായി ഫിറോസ് പറയുന്നു.

Firoz Kunnamparambil
'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

''2021 ലെ തെരഞ്ഞെടുപ്പിന് മുമ്പ്, തന്റെ ചാരിറ്റി ഫൗണ്ടേഷന്‍ നിരവധി പേര്‍ക്ക് വൈദ്യസഹായം നല്‍കിയിരുന്നു. അതിനപ്പുറം ദരിദ്രര്‍ക്കായി ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു. പലരും എന്നെ വിശ്വസിക്കുകയും സഹായത്തിനായി എന്നെ സമീപിക്കുകയും ചെയ്തു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ക്കൊപ്പമായിരുന്നു താന്‍ വിഡിയോകള്‍ പങ്കുവച്ചത്. പലപ്പോഴും, അവര്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ പണം ലഭിച്ചു. അധിക തുക തിരികെ നല്‍കി. ആ തുകയാണ് മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചത്. എനിക്ക് ശക്തമായ പൊതുജന പിന്തുണയുണ്ടായിരുന്നു. എന്നിരുന്നാലും, 2021 ലെ തിരഞ്ഞെടുപ്പ് എന്റെ ജീവിതം മാറ്റിമറിയ്ക്കുകയാണുണ്ടായത്, ''ഫിറോസ് പറയുന്നു.

Summary

The 2021 Kerala Assembly election offers a telling example in Firoz Kunnamparambil, whose name resonated widely across the state for both positive and negative reasons.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com