Kerala

ഒരു മാസത്തിന് ശേഷം മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും; റീപോസ്റ്റുമോർട്ടം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ

സിബിഐയുടെ നിർദേശപ്രകാരമാണ് മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: വനംവകുപ്പിൻറെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ച് കുടുംബം. ഒരു മാസത്തിലേറെയായി മൃതദേഹവുമായി പ്രിതിഷേധിച്ച ശേഷമാണ് സംസ്കാരച്ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മൃതദേഹം വെള്ളിയാഴ്ച റീപോസ്റ്റ്‍മോർട്ടം ചെയ്യാൻ സിബിഐ തീരുമാനിച്ചതോടെയാണ് ശനിയാഴ്ച സംസ്കാരച്ചടങ്ങുകൾ നടത്താൻ കുടുംബം ഒരുങ്ങുന്നത്. 

സിബിഐയുടെ നിർദേശപ്രകാരമാണ് മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് റീപോസ്റ്റ‍്‍മോർട്ടം നടക്കുക. സിബിഐ നിർദേശിച്ച മൂന്ന് ഫൊറൻസിക് സർജൻമാരാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. പോസ്റ്റ്മോർട്ടം വീഡിയോയിൽ ചിത്രീകരിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കും. 

ജൂലൈ 28-നാണ് കുടപ്പന പടിഞ്ഞാറെചരുവിൽ പി പി മത്തായിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മത്തായിയുടേത് മുങ്ങിമരണമാണെന്നാണ് കണ്ടെത്തൽ. ശരീരത്തിൽ മർദ്ദനത്തിൻറെ പാടുകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും ആദ്യപോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് അംഗീകരിക്കില്ലെന്നും, ആരോഗ്യപ്രശ്നങ്ങളില്ലാതിരുന്ന മത്തായി മരിച്ചതെങ്ങനെയെന്ന് കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

വനംവകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിൽ എടുത്ത മത്തായിയെ പിറ്റേന്ന് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെട്ട മത്തായി കിണറ്റിൽ ചാടിയതാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഭർത്താവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് മത്തായിയുടെ ഭാര്യ ഷിബിയും ആരോപിച്ചു. നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
 
മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് അന്വേഷണത്തിന് സിബിഐയെ ചുമതലപ്പെടുത്തിയത്. സർക്കാരും അനുകൂല നിലപാടെടുത്തതോടെ പത്തനംതിട്ട ക്രൈംബ്രാഞ്ചിൽ നിന്ന് അന്വേഷണച്ചുമതല സിബിഐ ഏറ്റെടുക്കുകയായിരുന്നു.മജിസ്ട്രേറ്റിൻറെ നേതൃത്വത്തിൽ മത്തായിയുടെ മൃതദേഹം വീണ്ടും ഇൻക്വസ്റ്റ് നടത്തും. എക്സൈസ് വകുപ്പിൻറെ പ്രാഥമിക അന്വേഷണ റിപ്പോർട്ടും ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടും സിബിഐക്ക് കൈമാറും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍