പ്രതീകാത്മക ചിത്രം 
Kerala

ഒരുമിച്ചിരുന്നു മദ്യപിച്ചു, തിരിച്ചുപോകാന്‍ ബൈക്കില്‍ കയറ്റിയില്ല; യുവാവിനെ ബിയര്‍ കുപ്പികൊണ്ടു കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ഒരുമിച്ചിരുന്നു മദ്യപിച്ചു, തിരിച്ചുപോകാന്‍ ബൈക്കിയില്‍ കയറ്റിയില്ല; യുവാവിനെ ബിയര്‍ കുപ്പികൊണ്ടു കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം ബൈക്കില്‍ കയറ്റിക്കൊണ്ടുപോവാന്‍ വിസമ്മതിച്ച യുവാവിനെ ബിയര്‍ കുപ്പി കൊണ്ടു കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. നിലമ്പൂര്‍ ചന്തകുണം പഴംകുളത്ത് ഹാഷിം എന്ന ഇരുപത്തിയേഴുകാരനാണ് പൊലീസിന്റെ പിടിയിലായത്. വയനാട് സ്വദേശി സാദിഖിനാണ് കുത്തേറ്റത്.

കഴിഞ്ഞ ഇരുപത്തിമൂന്നിന് രാത്രി കൊച്ചി പടമുകള്‍ ജങ്ഷനിലാണ് സംഭവമുണ്ടായത്. ബിയര്‍ പാര്‍ലറില്‍ ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം മടങ്ങാനൊരുങ്ങുമ്പോള്‍ തന്നെയും ബൈക്കില്‍ കൊണ്ടുപോവണമെന്ന് സാദിഖിനോട് ഹാഷിം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഹാഷിമിനെ ഒപ്പം കൂട്ടാന്‍  സാദിഖ് തയാറായില്ല. ഇതില്‍ പ്രകോപിതനായ ഹാഷിം ബിയര്‍ കുപ്പി കൊണ്ട് സാദിഖിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കയ്യിലുണ്ടായിരുന്ന ബിയര്‍ കുപ്പി ഇയാള്‍ സാദിഖിന്റെ തലയില്‍ അടിക്കുകയും പൊട്ടിയ കുപ്പി വയറ്റില്‍ കുത്തിയിറക്കുകയുമായിരുന്നു. സാദിഖ് ചികിത്സയിലാണ്. 

സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഹാഷിമിനെ നിലമ്പൂരില്‍നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT