Kerala

ഒറ്റത്തവണ കെട്ടിടനികുതിയിൽ മാറ്റം; പുതുക്കിയ നിരക്ക് ഇങ്ങനെ 

പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഒറ്റ സ്ലാബിൽ ഉൾപ്പെടുത്തിയാണ് നികുതി നിർണയിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റ​വ​ന്യൂ​വ​കു​പ്പ്​ ഈടാ​ക്കു​ന്ന ഒ​റ്റ​ത്ത​വ​ണ കെ​ട്ടി​ട​നി​കു​തി പു​നഃ​ക്ര​മീ​ക​രി​ക്കും. കെട്ടിടനികുതിയിൽ മാറ്റം വരുത്തിക്കൊണ്ടുള്ള സർക്കാർ ധനബിൽ നിയമസഭയിൽ പാസാക്കി. 30 ശതമാനംവരെ വർധനവരും. ബില്ലിൽ നിർദേശിച്ച പരിഷ്‌കരണത്തിൽ  പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഒറ്റ സ്ലാബിൽ ഉൾപ്പെടുത്തിയാണ് നികുതി നിർണയിച്ചിരിക്കുന്നത്. ബിൽ അംഗീകരിച്ച് ഗവർണർ വിജ്ഞാപനം ചെയ്യുന്നതോടെ പ്രാബല്യത്തിൽവരും.

കെട്ടിടത്തിന്റെ തറ വിസ്‌തൃതി അടിസ്ഥാനമാക്കിയാണ്‌ നികുതി നിർണയം. താമസിക്കുന്നതിനും അല്ലാത്തതിനുമുള്ള കെട്ടിടങ്ങൾക്ക്‌ വ്യത്യസ്‌ത നിരക്കിലാണ്‌ നികുതി.100 ചതുരശ്ര മീറ്ററിൽ കവിയാത്ത വീടുകൾക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും നികുതിയില്ല.

100-150 വരെ ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള കെട്ടിടങ്ങൾക്ക് ഗ്രാമപ്പഞ്ചായത്തിൽ 1950 രൂപ, മുനിസിപ്പാലിറ്റിയിൽ 3500 രൂപ, കോർപറേഷനിൽ 5200 രൂപ ആണ് നികുതി. 150 - 200 ച. മീറ്റർ വിസ്‌തൃതിയുള്ള കെട്ടിടങ്ങൾക്ക്, ഗ്രാമം-3900, മുനിസിപ്പാലിറ്റി-7000, കോർപറേഷൻ-10,500.200 - 250 ച. മീറ്റർവരെയുള്ള കെട്ടിടങ്ങൾക്ക്, ഗ്രാമം- 7800, മുനിസിപ്പാലിറ്റി-14,000, കോർപറേഷൻ-21,000. 250 ച. മീറ്ററിനു മുകളിലുള്ളവയ്ക്ക്  ഗ്രാമപ്പഞ്ചായത്തിൽ 7800 രൂപയും അധികംവരുന്ന ഓരോ പത്ത് ച. മീറ്ററിനും 1560 രൂപ വീതവും, മുനിസിപ്പാലിറ്റിയിൽ 14,000 രൂപയും അധികമുള്ള ഓരോ 10 ച. മീറ്ററിനും 3100 രൂപ വീതം. കോർപറേഷനിൽ 21,000 രൂപയും അധികമുള്ള ഓരോ പത്ത് ച. മീറ്ററിനും 3900 രൂപ വീതവുമാണ് നികുതി നൽകേണ്ടത്.

വാറ്റ് നികുതി കുടിശിക വരുത്തിയ വ്യാപാരികൾ മാപ്പാക്കൽ പദ്ധതിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT