Kerala

ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ കെട്ടിയിട്ട് മര്‍ദിച്ചു; സ്വര്‍ണവും പണവും കവര്‍ന്നു

മയ്യനാട് ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ കെട്ടിയിട്ട് മര്‍ദിച്ച ശേഷം സ്വര്‍ണവും പണവും കവര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മയ്യനാട് ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ കെട്ടിയിട്ട് മര്‍ദിച്ച ശേഷം സ്വര്‍ണവും പണവും കവര്‍ന്നു. ആക്രമണത്തില്‍ തലയ്ക്കും മുഖത്തിനും പരുക്കേറ്റ ചന്തമുക്ക് സ്വദേശി ലീല സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.

കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന ലീലയെ മോഷ്ടാവ് കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു. ഞെട്ടിയുണര്‍ന്ന വൃദ്ധയോട് കൈവശമുള്ള ആഭരണങ്ങളും പണവും ആവശ്യപ്പെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്ന് വീണ്ടും മര്‍ദിച്ചു. 

ആറു പവന്‍ സ്വര്‍ണവും ഇരുപത്തിഅയ്യായിരം രൂപയും നഷ്ടമായി. വിരലടയാള വിദഗ്ധരും ഡോക് സ്‌ക്വാഡും പരിശോധന നടത്തി. വീടിന്റെ വാതില്‍ തുറന്ന് കിടന്നിരുന്ന സമയത്ത് മോഷ്ടാവ് അകത്തു കയറി ഒളിച്ചിരുന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT