പ്രതീകാത്മക ചിത്രം 
Kerala

ഒറ്റരാത്രി കൊണ്ട് നഷ്ടമായത് വില കൂടിയ ചെടിച്ചട്ടി, മോഷ്ടിച്ചവരെ സിസിടിവിയില്‍ കണ്ട വീട്ടുകാര്‍ ഞെട്ടി; വനിതാ എസ്‌ഐയും പൊലീസുകാരനും!

ഒറ്റരാത്രി കൊണ്ട് കാണാതായ വില കൂടിയ ചെടി കണ്ടെത്താന്‍ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച വീട്ടുകാര്‍ ഞെട്ടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒറ്റരാത്രി കൊണ്ട് കാണാതായ വില കൂടിയ ചെടി കണ്ടെത്താന്‍ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച വീട്ടുകാര്‍ ഞെട്ടി. പുലര്‍ച്ചെ വനിതാ എസ്‌ഐയ്‌ക്കൊപ്പം ഔദ്യോഗിക ജീപ്പിലെത്തിയ പൊലീസുകാരനാണ് വീട്ടിന്റെ മതിലില്‍ നിന്നു വില കൂടിയ ചെടി ചട്ടിയോടെ മോഷ്ടിച്ചത്.

സമീപത്തെ ക്ഷേത്രത്തിന്റെ സിസിടിവി ക്യാമറയിലാണ് പൊലീസുകാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.  എസ്‌ഐ തൊട്ടടുത്തിരിക്കുമ്പോള്‍ ജീപ്പ് നിര്‍ത്തി ഇറങ്ങിയ െ്രെഡവറായ പൊലീസുകാരന്‍ പരിസരം  നിരീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം  ചെടി ചട്ടിയോടെ പൊക്കി ജീപ്പിലാക്കി ഓടിച്ചുപോകുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്.

ചെമ്പഴന്തിക്കു സമീപമാണ് സംഭവം.  16 നു  പുലര്‍ച്ചെ 4.50 നു നടന്ന മോഷണം പക്ഷേ  ഇതുവരെ കേസായിട്ടില്ല. കള്ളന്‍ പൊലീസായതു കൊണ്ടും മോഷണ മുതല്‍ ചെടിമാത്രമായതുകൊണ്ടും ഉടമ പരാതി നല്‍കാന്‍ തയ്യാറായില്ലെന്നാണ് വിവരം.  ക്യാമറയില്‍ പതിഞ്ഞ ദൃശ്യവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍  നാട്ടില്‍ പാട്ടായതോടെ രഹസ്യാന്വേഷണ വിഭാഗം പൊലീസിലെ ഉന്നതര്‍ക്ക് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. 

കേസെടുത്താല്‍ നാണക്കേടാണെന്നു കരുതുന്നവരും ദൃശ്യങ്ങള്‍ പലരും കണ്ട സ്ഥിതിക്ക് വൈകിയാണെങ്കിലും നടപടി ഉണ്ടായില്ലെങ്കില്‍  സേനയ്ക്ക് നാണെേക്കടാണെന്നുമുളള അഭിപ്രായവും ഉയരുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT