Kerala

ഒറ്റുകാരും കള്ളന്മാരും കോൺഗ്രസിനെ നയിക്കേണ്ട, മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റാവരുത്; പോസ്റ്ററുമായി കോൺ​ഗ്രസ് പ്രവർത്തകർ

അണികളുടെ വികാരം കണ്ടില്ലെന്ന് നടിക്കരുത് - മല്ലപ്പള്ളി കെപിസിസി പ്രസിഡന്റായാല്‍ മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിന് തുല്യമെന്നും പോസ്റ്ററില്‍ 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ വീണ്ടും പോസ്റ്റർ. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലാണ് പോസ്റ്റർ പതിച്ചത്. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റായാൽ മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിനു തുല്യമാണെന്നാണ് പോസ്റ്ററിലെ വാചകം. അണികളുടെ വികാരം കണ്ടില്ലെന്ന് നടിക്കരുതെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. ഒറ്റുകാരും കള്ളന്മാരും കോൺഗ്രസിനെ നയിക്കണ്ട, മുല്ലപ്പള്ളി വേണ്ട എന്നിങ്ങനെയുള്ള പോസ്റ്ററുകളും കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പതിച്ചിട്ടുണ്ട്. 

നേരത്തെ, രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കെതിരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. പലയിടങ്ങളിലും നേതാക്കൾക്കെതിരെ പോസ്റ്റർ പതിപ്പിക്കുകയും കോലം കത്തിക്കുയും ചെയ്തിരുന്നു. കൊച്ചി ഡിസിസി ഓഫീസിന് മുന്നിൽ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങൾ ശവപ്പെട്ടികളിലൊട്ടിച്ചും പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു