Kerala

ഓഖിയുടെ പേരില്‍ ലഭിച്ച നഷ്ടപരിഹാരം കൊടുത്തില്ല; ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്‌

ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഓഖി ദുരന്തത്തില്‍പ്പെട്ട് കൊച്ചുത്രേസ്യയുടെ ഭര്‍ത്താവും മരിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വിഴിഞ്ഞം: ഓഖി ദുരിതാശ്വാസമായി ലഭിച്ച പണത്തില്‍ നിന്നും വിഹിതം നല്‍കാതിരുന്നതിന് ഭാര്യാമാതാവിനെ ആക്രമിച്ച് യുവാവ്. കടയ്ക്കുളം സ്വദേശി കൊച്ചുത്രേസ്യ(41)ക്കാണ് വെട്ടേറ്റത്. ഇവരുടെ മരുമകന്‍ വിഴിഞ്ഞം പഴയ പള്ളിക്ക് സമീപം വാറുവിളാകത്ത് പുരയിടത്തില്‍ അനീഷിനെ(25) പൊലീസ് അറസ്റ്റ് ചെയ്തു. 

കൊച്ചുത്രേസ്യയുടെ ഇടത് കയ്യിലും, വലത് ചെവിയിലുമാണ് വെട്ടേറ്റത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഓഖി ദുരന്തത്തില്‍പ്പെട്ട് കൊച്ചുത്രേസ്യയുടെ ഭര്‍ത്താവും മരിച്ചിരുന്നു. ഇതിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച ധനസഹായത്തില്‍ നിന്നും ഒരു വിഹിതം തനിക്കും വേണമെന്ന് അനീഷ് നിലപാടെടുത്തു. ഇക്കാര്യത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം നിലനിര്‍ക്കുകയും ചെയ്തു. 

ഞായറാഴ്ച വെട്ടുകത്തിയുമായിട്ടാണ് കൊച്ചുത്രേസ്യയുടെ വീട്ടിലേക്ക് അനീഷ് എത്തിയത്. കൊച്ചുത്രേസ്യ പേടിച്ച് വീട് വിട്ട് ഓടിയെങ്കിലും വഴിയിലിട്ട് അനീഷ് വെട്ടി. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപെട്ടെങ്കിലും രാത്രിയോടെ പൊലീസ് ഇയാളെ പിടികൂടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി