Kerala

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ഇരുമ്പ് കമ്പി വീണു; മെട്രോ നിര്‍മ്മാണത്തിനിടെ അപകടം

എംജി റോഡില്‍ മഹാരാജാസ് കോളെജിന് സമീപം മെട്രോ നിര്‍മ്മാണം നടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. വീഴ്ചയുടെ ആഘാതത്തില്‍ കാറിന്റെ ചില്ലും ബോണറ്റും മുകള്‍ഭാഗവും തകര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മെട്രോ നിര്‍മ്മാണത്തിനുപയോഗിച്ചിരുന്ന ഇരുമ്പ് കമ്പി വീണ് അപകടം. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.  എംജി റോഡില്‍ മഹാരാജാസ് കോളെജിന് സമീപം മെട്രോ നിര്‍മ്മാണം നടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. 

ഫോര്‍ട്ട് കൊച്ചി എഎസ്‌ഐ സുകുമാരന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഭാര്യയുമായി കച്ചേരിപ്പടിയിലെ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു കമ്പി കാറിന് മുകളിലേക്ക് പതിച്ചത്. വീഴ്ചയുടെ ആഘാതത്തില്‍ കാറിന്റെ ചില്ലും ബോണറ്റും മുകള്‍ഭാഗവും തകര്‍ന്നു. കാറിനേറ്റ നഷ്ടം പരിഹരിക്കുമെന്ന് കരാറുകാരന്‍ അറിയിച്ചിട്ടുണ്ട്. കമ്പി ചരിഞ്ഞു വീണതു കൊണ്ടാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്. 

കഴിഞ്ഞ ആഴ്ച ലിസി ജംഗ്ഷനില്‍ വച്ചും മെട്രോ റെയില്‍പാതയിലെ കോണ്‍ക്രീറ്റ് കട്ട ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണിരുന്നു. സുരക്ഷിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതില്‍ ഡിഎംആര്‍സി വീഴ്ച വരുത്തുകയാണ് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം