Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തേങ്ങ വീണ് പൊട്ടി; ഡ്രൈവര്‍ക്ക് പരിക്ക് 

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തേങ്ങ വീണ് പൊട്ടി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തേങ്ങ വീണ് പൊട്ടി. അപകടത്തില്‍ ഡ്രൈവര്‍ വിജയകുമാറിന്റെ കണ്ണിന് പരിക്കേറ്റൂ. 

ചവറ മുഖംമൂടി ജംഗ്ഷനിലാണ് സംഭവം. കൊല്ലം- പത്തനംതിട്ട റൂട്ടിലോടുന്ന ബസിന്റെ ചില്ലാണ് തകര്‍ന്നത്. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അടുത്തിടെയാണ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് സര്‍വീസ് പുനരാരംഭിച്ചത്. 

ഇതില്‍ തന്നെ  ജില്ലാന്തര സര്‍വീസുകള്‍ ആരംഭിച്ചത് അടുത്തിടെയാണ്. അത്തരത്തില്‍ കൊല്ലം- പത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനിടെയാണ് സംഭവം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍