പ്രതീകാത്മക ചിത്രം 
Kerala

ഓടിയെത്തിയ പശുവിന്റെ കയറിൽ കുരുങ്ങി ; ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

വെളിയങ്കോട്ടുകോണം മേക്കേതട്ട് വീട്ടിൽ രാജേഷ്-ഷൈനി ദമ്പതിമാരുടെ ഒന്നര വയസ്സുള്ള മകൾ സൈറയാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പശുവിന്റെ കയറിൽ കുരുങ്ങി പരിക്കേറ്റ പിഞ്ചുകുട്ടി മരിച്ചു. അയിര വെളിയങ്കോട്ടുകോണം മേക്കേതട്ട് വീട്ടിൽ രാജേഷ്-ഷൈനി ദമ്പതിമാരുടെ ഒന്നര വയസ്സുള്ള മകൾ സൈറയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിനു സമീപത്തെ ബന്ധുവീട്ടിൽ കളിച്ചുകൊണ്ടിരിക്കേ ആയിരുന്നു അപകടം.

ഓടിയെത്തിയ പശുവിന്റെ കയറിൽ സൈറ കുരുങ്ങുകയായിരുന്നു. കയറിൽ കുരുങ്ങിയ കുഞ്ഞിനെയും കൊണ്ട്‌ പശു ഓടി. ഓട്ടത്തിൽ കുഞ്ഞിനു പരിക്കേറ്റു. ബന്ധുക്കളുടെ മുന്നിൽവച്ചായിരുന്നു സംഭവം.

പരിക്കേറ്റ കുഞ്ഞിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിെച്ചങ്കിലും മരിച്ചു.  പശുവിന്റെ കയറിൽ കുരുങ്ങിയതിനെത്തുടർന്നുണ്ടായ പരിക്കാണ് മരണകാരണമെന്ന് ബന്ധുക്കൾ പൊഴിയൂർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT