ചിത്രം: എക്‌സ്പ്രസ്‌ 
Kerala

ഓടുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; വന്‍ ദുരന്തം ഒഴിവായി

കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് വരികയായിരുന്ന ഓഡിനറി ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; ഓടുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു. ആലപ്പുഴയില്‍ വെച്ചായിരുന്നു സംഭവം. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലില്‍ വലിയ ദുരന്തം ഒഴിവായി. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് വരികയായിരുന്ന ഓഡിനറി ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്.

മണ്ണഞ്ചേരി ജംഗ്ഷന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. കോട്ടയം ഡിപ്പോയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഈ സമയത്ത് ബസില്‍ 35ല്‍ അധികം യാത്രക്കാരുണ്ടായിരുന്നു. വീലിന്റെ റിമ്മുമായി ടയറിന്റെ ബന്ധം വിട്ടതാണ് അപകടത്തിന് കാരണം. 

ടയര്‍ ഊരിപ്പോയിട്ടും ഡ്രൈവര്‍ക്ക് ബസ് നിയന്ത്രിച്ച് ഒതുക്കി നിര്‍ത്താന്‍ സാധിച്ചു. ഇതോടെയാണ് വന്‍ദുരന്തം ഒഴിവായത്. സ്‌റ്റോപ്പിനോട് അടുത്ത സ്ഥലമായിരുന്നതിനാല്‍ വേഗത കുറവായിരുന്നതും സഹായകമായി. അപകടത്തിന് പിന്നാലെ മണ്ണഞ്ചേരിയില്‍ ഗതാഗത തടസ്സം നേരിട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം