Kerala

ഓട്ടോ, ടാക്‌സി, ചെറിയ ചരക്കു വാഹനങ്ങള്‍ എന്നിവയ്ക്ക് ഇനി ബാഡ്ജ് വേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവ് 

ചെറിയ ചരക്കു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക്  ഇനി ബാഡ്ജ് നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചെറിയ ചരക്കു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക്  ഇനി ബാഡ്ജ് നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് സംസ്ഥാന ഗതാഗത വകുപ്പു സെക്രട്ടറി ഉത്തരവിറക്കി.

ഓട്ടോ, ടാക്‌സി, ചെറിയ ചരക്കു വാഹനങ്ങള്‍ എന്നിവയുടെ
ഡ്രൈവര്‍മാര്‍ക്കൊന്നും ഇനി ലൈസന്‍സിനൊപ്പം ബാഡ്ജ് വേണ്ട. ഇതു സംബന്ധിച്ച് ഗതാഗത കമ്മിഷണര്‍ കൂടി ഉത്തരവിറക്കിയാല്‍ സംസ്ഥാനത്ത് ഉടന്‍ ബാധകമാകും. ഉത്തരവ് എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം