Kerala

ഓട്ടോറിക്ഷ ഓടിക്കാന്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് വേണ്ട; വ്യവസ്ഥ ഒഴിവാക്കി

ഓട്ടോറിക്ഷ ഓടിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് കൂടി എടുക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം ആര്‍ അജിത് കുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓട്ടോറിക്ഷ ഓടിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് കൂടി എടുക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം ആര്‍ അജിത് കുമാര്‍. 2019 ജനുവരി 1 മുതല്‍ പുതിയ ലൈസന്‍സുകള്‍ കേന്ദ്രീകൃത സംവിധാനമായ സാരഥി മുഖേനയാണു നല്‍കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമവും സുപ്രീംകോടതി വിധിയും അനുസരിച്ച് സാരഥി സോഫ്റ്റ്‌വെയറില്‍ ഓട്ടോറിക്ഷ എന്ന വിഭാഗം ഉള്‍പ്പെടുത്തിയിട്ടില്ല.

നിലവില്‍ ഓട്ടോറിക്ഷ ലൈസന്‍സ് ഉള്ളവരെ ഇ-റിക്ഷ വിഭാഗത്തിലാണു സാരഥിയില്‍ രേഖപ്പെടുത്തത്. എങ്കിലും ഈ ലൈസന്‍സ് ഉപയോഗിച്ച് പെട്രോള്‍/ഡീസല്‍ ഓട്ടോറിക്ഷ തുടര്‍ന്നും ഓടിക്കാം. ഇവര്‍ എല്‍എംവി ലൈസന്‍സ് എടുക്കേണ്ടതില്ല. 2019 ജനുവരി ഒന്നിനു മുന്‍പ് ഓട്ടോറിക്ഷ ലൈസന്‍സ് എടുത്തവര്‍ക്കാണ് ഇളവെന്നും അദ്ദേഹം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT