Kerala

നഗരസഭയെ ഒന്നും അറിയിച്ചിട്ടില്ല ; ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ വിജയമോയെന്ന് പരിശോധിക്കണം ; കളക്ടര്‍ക്കെതിരെ മേയര്‍

മറ്റ് വകുപ്പുകള്‍ക്ക് ചുമതലയുള്ള പദ്ധതികളില്‍ നഗരസഭയെ പഴിക്കേണ്ടതില്ല. പദ്ധതി എന്തെന്ന് നഗരസഭയെ അറിയിച്ചിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കനത്തമഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടില്‍ ജില്ലാ കളക്ടര്‍ക്കെതിരെ വിര്‍ശനവുമായി കൊച്ചി മേയര്‍. കളക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ വിജയമായോയെന്ന് പരിശോധിക്കണം. മറ്റ് വകുപ്പുകള്‍ക്ക് ചുമതലയുള്ള പദ്ധതികളില്‍ നഗരസഭയെ പഴിക്കേണ്ടതില്ല. പദ്ധതി എന്തെന്ന് നഗരസഭയെ അറിയിച്ചിട്ടില്ല. പദ്ധതി ഒന്നിച്ച് നടപ്പാക്കുകയാണ് വേണ്ടതെന്നും മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. 

പല സ്ഥലങ്ങളിലും വികസനത്തിന്റെ പേരുപറഞ്ഞ് നിര്‍മ്മിച്ചിട്ടുള്ള നടപ്പാതകളും ഓടകളും എല്ലാം നിര്‍മ്മിച്ചത് ഇപ്പോള്‍ പുതുക്കി പണിയേണ്ട അവസ്ഥയിലാണ്. പല ഓടകളും പഴയ രീതിയിലേക്ക് കൊണ്ടുവരേണ്ട നിലയിലാണ്. ആപത് ഘട്ടം ഉണ്ടാകുമ്പോള്‍ പരസ്പരം പഴിചാരിക്കൊണ്ടല്ല അത്‌ന് പരിഹാരം ആകേണ്ടത് എന്നാണ് വ്യക്തിപരമായ അഭിപ്രായം. 

ഇവിടെ വേണ്ടത് ആശ്വാസം തരുന്ന മാറ്റമാണ്. അതിന് സംയുക്തമായ പ്രവര്‍ത്തനമാണ് വേണ്ടത്. കളക്ടര്‍ ഒരു വശത്ത് പ്രയത്‌നിക്കുക, നഗരസഭ മറുവശത്ത് പ്രയത്‌നിക്കുക എന്നിങ്ങനെയല്ല വേണ്ടത്. പകരം പരസ്പരം കണക്ടഡ് ആയിട്ടുള്ള മൂവ്‌മെന്റ് ഉണ്ടെങ്കില്‍ മാത്രമേ ഫലപ്രദമായ പരിഹാരം ആകുകയുള്ളൂ. മാത്രമല്ല കാലാവസ്ഥാവ്യതിയാനത്തെ വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. 

ചൊവ്വാഴ്ച രാത്രി മുതല്‍ തുടങ്ങിയ കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും വന്‍ വെള്ളക്കെട്ടാണ് ഉണ്ടായത്. നഗരത്തിലെ എംജി റോഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, പനമ്പിള്ളി നഗര്‍, രവിപുരം, സൗത്ത് കടവന്ത്ര, കാരിക്കാമുറി, കളത്തില്‍പറമ്പില്‍ റോഡ്, പിആന്റ് ടി കോളനി തുടങ്ങി നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

ദേശീയ പാതാ അതോറിറ്റിയിൽ നിയമനം; സ്റ്റെനോഗ്രാഫർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ ഒഴിവുകൾ; മികച്ച ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

SCROLL FOR NEXT