Kerala

കടം വാങ്ങിയ പണം തിരികെ ചോദിച്ചത് പിണക്കമായി ; യുവതിയുടെ നഗ്നചിത്രങ്ങള്‍ പെണ്‍മക്കള്‍ക്ക് അയച്ചുകൊടുത്ത് കാമുകന്റെ പ്രതികാരം

യുവതി നല്‍കിയ പരാതിയില്‍ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം : അവിഹിത ബന്ധം തുടരുന്നതിനിടെ, കടം വാങ്ങിയ പണം തിരികെ ചോദിച്ച് പിണങ്ങിയ വീട്ടമ്മയോട് കാമുകന്റെ പ്രതികാരം. കാമുകിയായ 46 കാരിയുടെ അശ്ലീലചിത്രങ്ങള്‍ അവരുടെ പെണ്‍മക്കള്‍ക്ക് അയച്ചുകൊടുത്തായിരുന്നു കാമുകന്‍ പ്രതികാരം തീര്‍ത്തത്. സംഭവത്തില്‍ യുവതി നല്‍കിയ പരാതിയില്‍ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. 

സംഭവത്തില്‍ കൊടുങ്ങൂര്‍ സ്വദേശി ഷമീര്‍ എന്നയാളാണ് അറസ്റ്റിലായത്. മേസ്തിരി പണിക്കാരനായ ഷമീറും, വീട്ടമ്മയായ യുവതിയും തമ്മില്‍ രണ്ടു വര്‍ഷമായി പ്രണയത്തിലാണ്. വീട്ടമ്മയെ ഇയാള്‍ പല സ്ഥലങ്ങളിലും കൊണ്ടു പോയി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. 
 
കഴിഞ്ഞയാഴ്ച വീട്ടമ്മ ഷമീറിന് കടമായി നല്‍കിയ പണം തിരികെ ചോദിച്ചതോടെ,  ഇരുവരും പിണങ്ങി. തുടര്‍ന്നാണ് താനും യുവതിയും  തമ്മിലുള്ള അശ്ലീല ദൃശ്യങ്ങള്‍ യുവതിയുടെ പെണ്‍മക്കള്‍ക്ക് അയച്ചു കൊടുത്തത്. ഇതോടെ, യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരേ ബലാത്സംഗത്തിനും സൈബര്‍ നിയമപ്രകാരവും കേസെടുത്തു. ചങ്ങനാശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'