Kerala

കടലുണ്ടിപ്പുഴയില്‍ തലയോട്ടിക്ക് പിന്നാലെ അസ്ഥികളും; ദുരൂഹത, അന്വേഷണം 

പുഴയില്‍നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവത്തില്‍ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:പുഴയില്‍നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവത്തില്‍ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കടലുണ്ടിപ്പുഴയിലെ കാച്ചടി തേര്‍ക്കയം പാലത്തിനടിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അസ്ഥികളുടെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെടുത്തു.

മനുഷ്യന്റേതെന്ന് കരുതുന്ന തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. തിരൂരങ്ങാടി പൊലീസ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫോറന്‍സിക് പരിശോധനകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.

മനുഷ്യന്റെ തലയോട്ടിയും അസ്ഥികളുമാണെന്നാണ് പ്രാഥമിക വിവരം. പരിശോധനാഫലം കിട്ടുന്നതോടെ തുടര്‍നടപടികള്‍ എടുക്കുമെന്ന് തിരൂരങ്ങാടി എസ്എച്ച്ഒ കെ മുഹമ്മദ് റഫീഖ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !