പ്രതീകാത്മക ചിത്രം 
Kerala

കഠിനംകുളം കൂട്ടബലാല്‍സംഗം : ഭര്‍ത്താവ് അടക്കം നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം കണിയാപുരം സ്വദേശിനിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ഭര്‍ത്താവും മൂന്നു സുഹൃത്തുക്കളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രതികളെല്ലാം കസ്റ്റഡിയിലുള്ളതായി റൂറല്‍ എസ്പി ബി അശോകന്‍ സൂചിപ്പിച്ചു.

കണിയാപുരം സ്വദേശിനിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നാല് മണിയോടു കൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ കൊണ്ടുപോയി. ഇവിടെ വച്ച് യുവതിയെ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പൊലീസ് പറയുന്നത്.

അവിടെ നിന്ന് എടുത്തു ചാടി ഓടിയ യുവതിയെ നാട്ടുകാര്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ വഴിയില്‍ കണ്ട നാട്ടുകാര്‍ ഒരു വാഹനത്തില്‍ കണിയാപുരത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ഭര്‍ത്താവ് കടുത്ത മദ്യപാനിയും ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും പൊലീസ് സംശയിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT