Kerala

കണ്ടക്ടര്‍ക്ക് കോവിഡ്; കെഎസ്ആര്‍ടിസി ആറ്റിങ്ങല്‍, കണിയാപുരം ഡിപ്പോകള്‍ അടച്ചു

കണ്ടക്ടര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതിനാല്‍ ആറ്റിങ്ങള്‍, കണിയാപുരം കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കണ്ടക്ടര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതിനാല്‍ ആറ്റിങ്ങള്‍, കണിയാപുരം കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടച്ചു. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാളെ അണുനശീകരണം നടത്തിയതിന് ശേഷം ബുധനാഴ്ച മുതല്‍ ഡിപ്പോകള്‍ തുറന്നുപ്രവര്‍ത്തിക്കും. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടറായ ഇദ്ദേഹം, ജോലിയുടെ ഭാഗമായി കണിയാപുരം ഡിപ്പോയും സന്ദര്‍ശിച്ചിരുന്നു.

ദേശീയപാത വഴിയുള്ള തിരുവനന്തപുരം ജില്ലയിലെ പ്രധാന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളാണ് ഇവ. തിരുവനന്തപുരം നഗരസഭ പരിധിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിതിനെ തുടര്‍ന്ന തലസ്ഥാനത്തേക്ക് വരുന്ന ദീര്‍ഘദൂര ബസുകള്‍ കണിയാപുരം ഡിപ്പോയിലാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT