Kerala

കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട്‌ കോൺ​ഗ്രസുകാർ ബിജെപിയാകുന്നു; കോടിയേരി ബാലകൃഷ്ണൻ

കോൺ​ഗ്രസുകാരെ വിശ്വസിക്കാൻ കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് ടോം വടക്കൻ. ഇന്നലെ വരെ ബിജെപിയെ കുറ്റം പറഞ്ഞിരുന്ന വടക്കൻ നിമിഷ നേരം കൊണ്ടാണ് മോദി ആരാധകനായി മാറിയതെന്നും

Author : സമകാലിക മലയാളം ഡെസ്ക്

പൊന്നാനി: കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് കോൺ​ഗ്രസുകാർ ബിജെപിയായി മാറുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺ​ഗ്രസുകാരെ വിശ്വസിക്കാൻ കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് ടോം വടക്കൻ. ഇന്നലെ വരെ ബിജെപിയെ കുറ്റം പറഞ്ഞിരുന്ന വടക്കൻ നിമിഷ നേരം കൊണ്ടാണ് മോദി ആരാധകനായി മാറിയതെന്നും കോടിയേരി പറഞ്ഞു.

അഞ്ച് വർഷത്തിനിടെ 200 കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിയിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസിന്റെ തീരുമാനം നടപ്പിലാക്കാൻ മാത്രമേ മുസ്ലിം ​ലീ​ഗിന്  സാധിക്കുകയുള്ളൂവെന്നും കോടിയേരി കൂട്ടിച്ചേർത്തു. മുത്തലാഖ് വിഷയത്തിൽ ഇത് എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പരിഹസിച്ചു. പൊന്നാനി മണ്ഡലം സ്ഥാനാർത്ഥിയായ പി വി അൻവറിന്റെ തെരഞ്ഞെടുപ്പ്  യോ​ഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍