Kerala

കണ്ണന്‍ ഗോപിനാഥനെ വിട്ടയച്ചു; യുപി പൊലീസ് കസ്റ്റഡിയില്‍ വെച്ചത് പത്ത് മണിക്കൂര്‍ 

അലിഗഡില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ജില്ല മജിസ്‌ട്രേറ്റ് വിലക്കിയതിനെ തുടര്‍ന്ന് ആഗ്രയില്‍ വെച്ച് കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: യുപി പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മുന്‍ ഐപിഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥനെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് പത്തുമണിക്കൂറിന് ശേഷമാണ് കണ്ണന്‍ ഗോപിനാഥിനെ വിട്ടയച്ചത്. 

അലിഗഡ് സര്‍വകലാശാലയില്‍ പൗരത്വ നിയമത്തിനെതിരായ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഇദ്ദേഹം. അലിഗഡില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ജില്ല മജിസ്‌ട്രേറ്റ് വിലക്കിയതിനെ തുടര്‍ന്ന് ആഗ്രയില്‍ വെച്ച് കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത വിവരം കണ്ണന്‍ ഗോപിനാഥന്‍ തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു. 

ഗ്വാളിയോറില്‍ നിന്ന് അലിഗഡ് സര്‍വകലാശാലയിലേക്ക് റോഡ് മാര്‍ഗം പോകവെയാണ് ആഗ്രയില്‍ വെച്ച് പൊലീസ് തടഞ്ഞത്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവാമെന്ന കാരണം ചൂണ്ടി കണ്ണന്‍ ഗോപിനാഥിന്റെ പ്രവേശനം വിലക്കി വ്യാഴാഴ്ച അലിഗഡ് മജിസ്‌ട്രേറ്റ് ഉത്തരവിറക്കുകയായിരുന്നു. ഉച്ചയ്ക്ക് 2.30നാണ് സര്‍വകലാശാലയില്‍ പരിപാടി നടക്കേണ്ടിയിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം