Kerala

കണ്ണില്ലാത്ത ക്രൂരത ; അന്ധനായ പിതാവിനെ തെരുവിലുപേക്ഷിച്ച് മക്കള്‍; നാട്ടുകാരുടെ കാരുണ്യത്തില്‍ 82കാരന്‍

ദുരവസ്ഥയില്‍ മനസ്സലിഞ്ഞ് ഒരു കൂട്ടം മനുഷ്യര്‍ കെട്ടികൊടുത്ത  താത്കാലിക കൂരയിലാണ് ബാവയുടെ താമസം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : അന്ധനും വൃദ്ധനുമായ പിതാവിനെ തെരുവില്‍ ഉപേക്ഷിച്ച് മക്കള്‍. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലാണ് മക്കള്‍ തെരുവിലുപേക്ഷിച്ച 82 കാരനായ ഹമീദ് ബാവ കഴിയുന്നത്. ഇദ്ദേഹത്തിന്റെ ദുരവസ്ഥയില്‍ മനസ്സലിഞ്ഞ് ഒരു കൂട്ടം മനുഷ്യര്‍ കെട്ടികൊടുത്ത  താത്കാലിക കൂരയിലാണ് ബാവയുടെ താമസം.

പ്രായാധിക്യത്താല്‍ കാഴ്ചയും കുറവാണ്. പരസഹായം കൂടാതെ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത ഹമീദ് ബാവ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതും കിടക്കുന്ന ഷെഡ്ഡില്‍ തന്നെയാണ്. ഒരു പ്ലെയിറ്റും ഗ്ലാസും മാത്രമാണ് ആകെയുള്ള സമ്പാദ്യം. നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണമാണ് ബാവയുടെ ആഹാരം.

മൂന്ന് ആണ്‍മക്കളും ഒരു മകളുമാണ് ഹമീദ് ബാവയ്ക്കുള്ളത്.  ഉപേക്ഷിച്ച് പോയെങ്കിലും മക്കളോട് സ്‌നേഹം മാത്രമാണ് ബാവയ്ക്ക് ഇപ്പോഴുമുള്ളത്. ഇരിട്ടിയിലേക്ക് പോകുന്ന വഴിയിലാണ് ഒരാളുടെ താമസം. വേറൊരാള്‍ മാവൂരിലും മൂന്നാമന്‍ ഫറോഖിനടുത്തുമുണ്ട്. കൂടാതെ ഒരു മകളുമുണ്ടെന്ന്  ഹമീദ് ബാവ പറഞ്ഞു.

നേരത്തെ ബീച്ച് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ ഹമീദ് ബാവയെ ആരും ഏറ്റെടുക്കാനില്ലാതിരുന്നതോടെ വൃദ്ധമന്ദിരത്തിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് മകള്‍ ഏറ്റെടുത്തെങ്കിലും ഉപേക്ഷിക്കുകയായിരുന്നു. ഹമീദ് ബാവയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റണമെന്ന് പൊലീസിനോടും ജില്ലാ ഭരണകൂടത്തിനോടും പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

ക്ലാസിൽ അതിക്രമിച്ചു കയറി യന്ത്രവാൾ കൊണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലാൻ ശ്രമം, പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ; 21 കാരൻ അറസ്റ്റിൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 774 lottery result

തക്കാളി നിറയെ വളരാന്‍ ഉലുവ പ്രയോഗം; കുലകുത്തി കായ്ക്കാന്‍ ഇത് മാത്രം മതി

'ചര്‍ച്ചയ്ക്കു പോലും വിളിച്ചില്ല'; വളര്‍മതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി, പ്രതിരോധിച്ച് യുവമോര്‍ച്ച, സംഘര്‍ഷം