പ്രതീകാത്മക ചിത്രം 
Kerala

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം 

കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീനാണ് (30) മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീനാണ് (30) മരിച്ചത്. എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. കാറില്‍ വരികയായിരുന്നു സലാഹുദ്ദീന്‍. ബൈക്കില്‍ പിന്തുടര്‍ന്ന സംഘമാണ് ആക്രമണം നടത്തിയത്. അക്രമി സംഘം ബൈക്ക് ഉപയോഗിച്ച് കാറില്‍ ഇടിപ്പിച്ചു. കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ സലാഹുദ്ദീനെ അക്രമി സംഘം വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഉടനെ തന്നെ തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

2018 ജനുവരിയില്‍ കണ്ണവത്ത് വച്ചാണ് എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയത്. കേസില്‍ ഏഴാം പ്രതിയായ സലാഹുദ്ദീന്‍ മട്ടന്നൂര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന്് കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് സംഭവം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'