Kerala

കണ്ണൂരില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

കുഞ്ഞിമംഗലം സ്വദേശി ശരത്താണ് മരിച്ചത്. കുവൈത്തില്‍ നിന്ന് കഴിഞ്ഞ മാസം 28ന് എത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പയ്യന്നൂരില്‍ ക്വാറന്റൈനിലായിരുന്ന യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം സ്വദേശി ശരത്താണ് മരിച്ചത്. കുവൈത്തില്‍ നിന്ന് കഴിഞ്ഞ മാസം 28ന് എത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. 

വീട്ടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഔട്ട് ഹൗസിലാണ് ശരത്ത് താമസിച്ചിരുന്നത്. ചായ കൊടുക്കാന്‍ ബന്ധു എത്തിയപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കത്രിക ഉപയോഗിച്ചാണ് കഴുത്തറുത്തത്. ആത്മഹത്യയെന്നാണ്  പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍