Kerala

കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവിന്റെ മകളെ പീഡിപ്പിച്ച സംഭവം: പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി

പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പാകെയാണ് പെണ്‍കുട്ടി ഹാജരായി മൊഴി നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മാവോയിസ്റ്റ് നേതാവിന്റെ മകളെ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പീഡനത്തിനിരയാക്കിയെന്ന കേസില്‍ കേസില്‍ പെണ്‍കുട്ടി മൊഴി നല്‍കി. പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പാകെയാണ് പെണ്‍കുട്ടി ഹാജരായി മൊഴി നല്‍കിയത്.

തുടര്‍ന്ന് പെണ്‍കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് വൈദ്യപരിശോദനയ്ക്ക് വിധേയനാക്കി. പൊലീസ് ആവശ്യപ്പെട്ടപ്രകാരമാണ് പെണ്‍കുട്ടി നാട്ടിലെത്തി മൊഴി നല്‍കിയത്. സംഭവത്തില്‍ രജീഷ് പോള്‍ എന്നയാള്‍ക്കെതിരെ കഴിഞ്ഞദിവസം പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരുന്നു. 

പെണ്‍കുട്ടി കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് ഒന്നിന് ഫേസ്ബുക്കിലൂടെയാണ് രജീഷ് പോള്‍ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വനിതാകമ്മീഷന്റെ  നിര്‍ദേശപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവം നടന്നത് പരിയാരം സ്‌റ്റേഷന്‍ പരിധിയിലെ പിലാത്തറയിലെ വാടകവീട്ടിലായതിനാലാണ് കേസ് പരിയാരം പൊലീസിന് കൈമാറിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍